Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് താരങ്ങൾക്ക് ഇരട്ട സ്വർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ (അണ്ടർ–17) കേരളത്തിന് അഭിമാനമായി കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. 4 x 400 മീറ്റർ റിലേ ഇനത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിലെ പ്രധാന അംഗമാണ് എബിൻ.

ശക്തമായ മത്സരം നിറഞ്ഞ വേദിയിൽ മികച്ച കൂട്ടായ്മയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് കേരള ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.ഇതോടൊപ്പം 4 x 100 മീറ്റർ റിലേ ഇനത്തിലും കേരളം സ്വർണം നേടി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജിഎംബിവിഎച്ച്എസ്എസ് കുന്നംകുളം വിദ്യാർത്ഥിയായ ജിയോ ഐസക് സെബാസ്റ്റ്യനാണ്.

അതിവേഗവും കൃത്യവുമായ റണ്ണിംഗിലൂടെ അവസാന ഘട്ടത്തിൽ ലീഡ് ഉറപ്പിച്ച ജിയോയുടെ പ്രകടനം കാണികളെ ആവേശത്തിലാക്കി. ദേശീയ തലത്തിൽ കേരളത്തിന് ഇരട്ട സ്വർണം സമ്മാനിച്ച ഈ നേട്ടം കുന്നംകുളം നഗരത്തിനും സ്കൂളിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

വിദ്യാർത്ഥികളുടെ കഠിനാധ്വാനവും പരിശീലകരുടെ സമർപ്പണവും ചേർന്നതാണ് ഈ ചരിത്ര വിജയം. വിജയികളായ എബിനും ജിയോ ഐസക് സെബാസ്റ്റ്യനും വിവിധ മേഖലകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Advertisement
WhiteswanTV Footer