Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു

പാലക്കാട്‌: പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്. വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. കുന്നക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അശ്വിൻ.
Read more

മത്സരിച്ച വക്കീലന്മാർക്കെല്ലാം വിജയം

പാലക്കാട്: കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജനവിധി തേടിയ മൂന്നു വക്കീലന്മാർക്ക് ജനകീയ കോടതിയിൽ വിജയം. കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിൽനിന്നും മത്സരിച്ച എൽഡിഎഫ്-ലെ അഡ്വ. എസ്. രമേഷ്, ആറാം വാർഡിൽനിന്നും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. അശ്വതിദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിപ്പാടം ഡിവിഷനിൽനിന്നും മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. സിയാവുദീൻ എന്നിവരാണ് പഞ്ചായത്ത്‌ ഭരണസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്‌. ഇവരിൽ രമേഷ് 124 വോട്ടിനും, അശ്വതി 489 വോട്ടിനും ഗ്രാമപ്പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ സിയാവുദീൻ 490 വോട്ടിന്റെ […]
Read more

അഞ്ചേക്കർ നെൽക്കൃഷി കാട്ടാനകൾ നശിപ്പിച്ചു

പാലക്കാട്: കൊല്ലങ്കോട് തെന്മലയോര കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നത് പതിവാകുമ്പോൾ കണ്ണീരും നെടുവീർപ്പുമായി കർഷകർ. പാലകപ്പാണ്ടി, സീതാർകുണ്ട് മലകൾക്കുതാഴെയുള്ള പെരുങ്ങോട്ടുശ്ശേരി കളം, ചീളക്കാട്, തേക്കിൻചിറ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ആനകൾ തുടർച്ചയായി നാശം വിതയ്ക്കുന്നത്. ഇവിടെ രണ്ടാംവിളയിറക്കിയ ആറേക്കറോളം നെൽപ്പാടങ്ങളിൽ ആനകൾ നാശംവിതച്ചതായി കർഷകർ പരാതിപ്പെട്ടു. ഇതിനുപുറമേ തെങ്ങുകൾ, മാവ് തുടങ്ങിയവയ്ക്കും വലിയ നാശം ഉണ്ടാക്കിയിട്ടുണ്ട്. തെന്മലയിൽനിന്ന് കാടിറങ്ങിയിട്ടുള്ള നാല് ആനകളാണ് കഴിഞ്ഞ കുറേദിവസങ്ങളായി ഇവിടങ്ങളിൽ കൃഷിനാശം ഉണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു. വനംവകുപ്പിന്റെ ആർആർടി […]
Read more

പാലക്കാട് തിരുമിറ്റക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

പാലക്കാട്: തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ്. ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന നാല് ഗ്രാമപഞ്ചായത്തുകളെ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി ഗ്രാമപഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും , വിതരണം […]
Read more

ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി

തിരുവനന്തപുരം: അയൽവീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തു(അച്ചു-27)വിനെയാണ് തമ്പാനൂർ എസ്എച്ച്ഒ ജിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽവീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ […]
Read more

കുന്നത്തുകാലിലെ ഭരണം; നറുക്കെടുപ്പ് സുനിശ്ചിതം

തിരുവനന്തപുരം: വെള്ളറട മലയോരത്തെ ചുവപ്പുകോട്ടയെന്നറിയപ്പെടുന്ന കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ഇക്കുറി ഭരണം നറുക്കെടുപ്പിലൂടെയാകും നിശ്ചയിക്കുക. ഇരുമുന്നണികൾക്കും തുല്യസീറ്റുകൾ ലഭിച്ചതാണ് ഇതിന്‌ കാരണമായത്. ആകെയുള്ള 23 വാർഡുകളിൽ എൽഡിഎഫിന് 10, യുഡിഎഫിന് 10, ബിജെപിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞതവണ 21 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 16, യുഡിഎഫിന് 3, ബിജെപിക്ക്‌ രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് പുതിയ വാർഡുകൾ രൂപവത്കരിച്ചതോടെയാണ് വാർഡുകൾ 23 ആയത്. നാലരപ്പതിറ്റാണ്ടായി ഗ്രാമപ്പഞ്ചായത്തിലെ ഭരണം എൽഡിഎഫിന്റെ കൈവശമായിരുന്നു. എൽഡിഎഫിന് നറുക്കുവീണാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കോരണംകോട് […]
Read more

കാഞ്ഞിരത്തോടു നിവാസികളുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അപേക്ഷ നൽകി

മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയിലെ വാർഡ് ഒന്നിൽ കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിച്ച് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം തിരൂരങ്ങാടി കെഎസ്ഇബി അസീ. എൻജിനീയർ മൊയ്തീൻ കോയാക്ക് നിവേദനം നൽകി. വർഷങ്ങളായി വോൾട്ടേജ് ക്ഷാമത്തിനാൽ ഇലക്ട്രോണിക്സ്/ ഇലക്ട്രിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുവരുന്നുണ്ട്. പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡിൽ ഒരു […]
Read more

പുരസ്കാരം കൈമാറി

മലപ്പുറം: താനൂർ വൈദിക വിചാര സമിതി താനൂർശോഭ പറമ്പ് ക്ഷേത്രത്തിൽ നടത്തിയ വൈദികവിചാര സദസ്സിന്റെ അവസാന ദിനമായ ഞായറാഴ്ച വൈദിക വിചാര സമിതി വേദപണ്ഡിതന്മാർക്ക് സമർപ്പിക്കുന്ന വേദഭാരതി പുരസ്കാരം ബ്രഹ്മശ്രീ ശ്രീ ഒറവങ്കര ദാമോദരൻ നമ്പൂതിരി അവർകൾക്ക് വേദഭാരതി പുരസ്കാര നിർണയ സമിതി അംഗവും ബ്രഹ്മസ്വം മഠം മാനേജരുമായ ബ്രഹ്മശ്രീ ശ്രീ വടക്കുംപാട്ട് നാരായണൻ നമ്പുതിരി സമർപ്പിച്ചു. പൊതുപരിപാടിയിൽ കരയകത്ത് ഹരിദാസൻ സോപാനസംഗീതം ആലപിച്ചു ക്ഷേത്രപൂജാരി ശ്രീ രാജീവൻ ആവേൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നടന്ന സാംസ്കാരിക […]
Read more

താനാളൂരിൽ ആഹ്ലാദം ആർത്തലച്ച യുഡിഎഫിന്റെ പടുകൂറ്റൻ പ്രകടനം

മലപ്പുറം: താനാളൂർ പഞ്ചായത്തിൽ യു.ഡി ‘എഫിന് അഭൂത പൂർവ്വമായ വിജയം നേടാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പടുകൂറ്റൻ ആഹ്ലാദം പ്രകടനം ചരിത്ര സംഭവമായി. പ്രകടനം യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതായി മാറി. പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയമാണ് തെരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫിന് രണ്ടക്കം തികക്കാനുള്ള എണ്ണം വിജയിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നത് അക്ഷരംപ്രതി അന്വർത്തമാവുകയാണുണ്ടായത്. 24 സീറ്റിൽ 17 സീറ്റ് യു. ഡി. എഫ് നേടിയപ്പോൾ കേവലം 7 സീറ്റ് കൊണ്ട് എൽ.ഡി.എഫിന് […]
Read more

യുഡിഎഫ്ന് പൊന്നാനി തീരദേശ മേഖലയിൽ നൗഷാദ് അലി ഫാക്ടർ

മലപ്പുറം: പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിൽ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലിയുടെ പ്രവർത്തനങ്ങൾ യുഡിഎഫിന് ഗുണമായി എന്ന് വിലയിരുത്തൽ. രണ്ടുവർഷത്തിലേറേയായി അദ്ദേഹം പൊന്നാനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തീരദേശത്തുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണകരമായെന്നാണ് വിലയിരുത്തൽ. തീരദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്തുപോലും യുഡിഎഫിന് ജയിക്കാനായിരുന്നില്ല. ഇത്തവണ നാലുസീറ്റ് നേടാൻ യുഡിഎഫിനായി.എന്നാൽ, ഈഴുവത്തിരുത്തി മേഖല കേന്ദ്രീകരിച്ചും കെ.പി. നൗഷാദ് അലി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ആ ഭാഗങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix