Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പറയഞ്ചേരി അയ്യപ്പൻ വിളക്ക്; ആഘോഷമാക്കി ഭക്തർ

കോഴിക്കോട് : കോഴിക്കോട് പറയഞ്ചേരി അയ്യപ്പൻ വിളക്ക് ആഘോഷമാക്കി ഭക്തർ. മൂന്ന് ഗജവിരരെ അണിനിരത്തി അതിവിപുലമായി നടന്ന അയ്യപ്പൻ വിളക്ക് ഭക്തരുടെ മനം കവർന്നു. പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങിയ ചടങ്ങുകൾ അർദ്ധരാത്രി വരെ നീണ്ടു. ഗണപതിഹോമത്തിന് ശേഷം അയ്യപ്പ നാമജപവും തുടർന്ന് ഭജനയും നടന്നു. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരത്തോടെ അതിവിപുലമായ താലപ്പൊലി, ചെണ്ടമേള- വാദ്യഘോഷങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ദേവനൃത്തം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് നടന്നു. അകമ്പടിയായി മൂന്ന് ഗജവീരന്മാരും ഉണ്ടായിരുന്നു. മുൻ വർഷങ്ങളിലേതിന് സമാനമായി അതിഗംഭീരമായി […]
Read more

കോഴിക്കോട് ഹോളിക്രോസ് കോളേജ് മതിലുകളിൽ പരിസ്ഥിതി സൗഹൃദ ചിത്രങ്ങൾ

​കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കോഴിക്കോട് ഹോളിക്രോസ് കോളേജിലെ വിദ്യാർഥികൾ കോളേജ് മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കി. കോളേജ് പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലുമുള്ള ചുറ്റുമതിലിലാണ് വിദ്യാർഥികൾ പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും വിളിച്ചോതുന്ന ദൃശ്യങ്ങൾ വരച്ചത്.​മരങ്ങളും, പക്ഷികളും, നദികളും, പച്ചപ്പും ഉൾപ്പെടുന്ന സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.​ വിദ്യാർഥികൾ ശക്തമായ ഒരു ദൃശ്യപാഠമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്ജ് അഭിപ്രായപ്പെട്ടു. ഈ ചിത്രരചനയിലൂടെ പരിസ്ഥിതി […]
Read more

നരിക്കുനി- വെള്ളാരംകണ്ടി മലയിൽ കാണപ്പെട്ട അസ്ഥികൾ കാണാതായ ഭരതൻ്റെത് എന്ന് സംശയം; തീരുമാനം സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം

കോഴിക്കോട്: നരിക്കുനി വെള്ളാരംകണ്ടി മലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാട് വെട്ടാൻ വന്നവർ കണ്ട അസ്ഥികൾ മൂന്ന് മാസം മുമ്പ് നരിക്കുനി നിന്ന് കാണാതായ ഭരതൻ്റെതാനെന്ന് നിഗമനം. കുന്നമംഗലം പോലീസ് പ്രദേശത്ത് തിരച്ചിലും അന്വേഷണവും നടത്തി, സമീപത്തുനിന്ന് ലഭിച്ച ബാഗ് മരണം സംശയിക്കപെടുന്ന ആളുടേത് ആണെന്നാണ് സുഹൃതുക്കൾ പറയുന്നത്. സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈത്തുൽ ഇസ മലയുടെ മുകൾ ഭാഗത്തേക്ക് ആയി വെള്ളാരംകണ്ടി മലയിലായിട്ടാണ് സംഭവസ്ഥലം.
Read more

നാട്ടകത്ത് യുഡിഎഫിന് ഉജ്ജ്വല വിജയം; ഒറ്റ സീറ്റിൽ നിന്ന് ആറിലേക്ക്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടകം ഗ്രാമപഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് യുഡിഎഫ്. കേവലം ഒരു സീറ്റുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ആറ് സീറ്റുകൾ നേടി യുഡിഎഫ് വൻ മുന്നേറ്റം സ്വന്തമാക്കി. ഈ അപ്രതീക്ഷിത വിജയത്തിന് പിന്നിലെ മുഖ്യശക്തി യുഡിഎഫ് നാട്ടകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺ ചാണ്ടിയാണ്. നാട്ടകത്തെ കോൺഗ്രസ് പാർട്ടിയെ ഉന്നതിയിൽ എത്തിക്കാനും യുഡിഎഫിന് പുത്തൻ ഉണർവ് നൽകാനും ജോൺ ചാണ്ടിയുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ചിട്ടയായ പ്രവർത്തനം, ശരിയായ മേൽനോട്ടം, വാർഡ് തല പ്രവർത്തനങ്ങളിലെ കൃത്യമായ ക്രമീകരണം, […]
Read more

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 38-ാം സുവിശേഷ മഹായോഗം സമാപിച്ചു

തൃശ്ശൂർ: മൂന്നു ദിവസങ്ങളിലായി നടന്നു വന്ന മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 38-ാം സുവിശേഷ മഹായോഗം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്‌കാരം നടന്നു. തുടർന്ന് സഭാ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ ആരംഭിച്ച സമാപന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ ഫാ. നോബിൻ ഫിലിപ്പ് വചന പ്രഘോഷണം നടത്തി. തുടർന്ന് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി.മഹായോഗത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി […]
Read more

ചികിത്സാ ധനസഹായം അനുവദിച്ച് മമ്മിയൂർ ദേവസ്വം ബോർഡ്

തൃശ്ശൂർ: മമ്മിയൂർ ദേവസ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധിയിൽ വരുന്ന നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നു. സഹായം ആവശ്യമായ അർഹരായവർക്ക് അപേക്ഷ ഫോറം മമ്മിയൂർ ദേവസ്വം ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട വാർഡ് മെമ്പർ അല്ലെങ്കിൽ ജനപ്രതിനിധിയുടെ സാക്ഷ്യപത്രം, രോഗവിവരങ്ങൾ എന്നിവ സഹിതം ഡിസംബർ 25ന് മുമ്പായി എക്സിക്യൂട്ടീവ് ഓഫീസർ, മമ്മിയൂർ ദേവസ്വം, ഗുരുവായൂർ – 680 101 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487 […]
Read more

അയ്മനം പഞ്ചായത്തിൽ തൂക്കുഭരണം; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, പ്രസിഡന്റിന്റെ പരാജയം എൽഡിഎഫിന് കനത്ത തിരിച്ചടി

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാഞ്ഞതോടെ തൂക്കുഭരണത്തിലേക്ക്. ആകെ 21 വാർഡുകളുള്ള പഞ്ചായത്തിൽ ഒൻപത് സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി (ബിജെപി/എൻഡിഎ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ 11 സീറ്റുകൾ ഒരു മുന്നണിക്കും നേടാനായില്ല. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് എൽഡിഎഫിനാണ്. നിലവിലെ ഏഴ് സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ബിജെപി ഒമ്പത് സീറ്റുകളും യുഡിഎഫ് അഞ്ച് സീറ്റുകളും നേടി. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്കും യുഡിഎഫിനും സീറ്റുകളുടെ […]
Read more

ഭാര്യയുടെ ഓർമദിവസം സമ്മാനങ്ങൾ നൽകി ഗോപാലൻ

കോഴിക്കോട്: കൂളിപ്പുറത്ത് മീത്തൽ ഗോപാലൻ, തന്റെ ഭാര്യയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് സമ്മാനങ്ങൾ നൽകി ശ്രദ്ധേയനായി. നേരത്തെയും നിരവധി തവണ അദ്ദേഹം ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ നടത്തി മാതൃകയായിട്ടുണ്ട്. കൂളിപ്പുറത്ത് അംഗനവാടിയിൽ ഒരു പ്രഷർ കുക്കർ, ആത്തൂട്ടയിൽ അംഗനവാടി & ആരാമ്പ്രം യു.പി. അംഗനവാടി ഇരു സ്ഥാപനങ്ങളിലേക്കും കുട്ടികൾക്ക് പായസം, ആരാമ്പ്രം ജി.എം. യു.പി. സ്കൂളിലെ കുട്ടികൾക്ക് മിഠായികൾ എന്നിവ നൽകി തന്റെ പ്രിയതമയുടെ ഓർമ്മകൾ നിലനിർത്താൻ, പ്രദേശത്തെ കുട്ടികൾക്കും പൊതുസ്ഥാപനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ സമ്മാനങ്ങൾ നൽകുന്ന […]
Read more

ഭരണഘടന അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥർ: മന്ത്രി പി. രാജീവ്

തൃശ്ശൂർ: ഭാരതത്തിന്റെ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാൻ സർക്കാരുകളും ജനങ്ങളും ബാധ്യസ്ഥർ ആണെന്ന് കേരളം നിയമ, കയർ, വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി . രാജീവ്. ദേശീയ ന്യൂനപക്ഷ അവകാശ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം  സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി രാജീവ്. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വികാരി ജനറൽ മോൺ. വിൽ‌സൺ ഈരത്തറ, റവ. ഫാ. ജോയ് […]
Read more

മുൻ ഇന്ത്യൻ താരം സി. ജാബിർ അനുസ്മരണവും സൗഹൃദ ഫുട്‌ബോൾ മത്സരവും സംഘടിപ്പിച്ചു

മലപ്പുറം : മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി. ജാബിറിന്റെ ഒമ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് മുൻ ഇന്റർനാഷണൽ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വാശിയേറിയ സൗഹൃദ മത്സരത്തിൽ ഷറഫുദ്ദീൻ കാവാട് നയിച്ച മോഡൽസ് അരീക്കോടും, നിവാസ് കെ. നയിച്ച സാൻട്രോസ് അരീക്കോടും ഏറ്റുമുട്ടി. ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി മത്സരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix