കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കോഴിക്കോട് ഹോളിക്രോസ് കോളേജിലെ വിദ്യാർഥികൾ കോളേജ് മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കി. കോളേജ് പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലുമുള്ള ചുറ്റുമതിലിലാണ് വിദ്യാർഥികൾ പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും വിളിച്ചോതുന്ന ദൃശ്യങ്ങൾ വരച്ചത്.മരങ്ങളും, പക്ഷികളും, നദികളും, പച്ചപ്പും ഉൾപ്പെടുന്ന സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വിദ്യാർഥികൾ ശക്തമായ ഒരു ദൃശ്യപാഠമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്ജ് അഭിപ്രായപ്പെട്ടു. ഈ ചിത്രരചനയിലൂടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.




