Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാട്ടകത്ത് യുഡിഎഫിന് ഉജ്ജ്വല വിജയം; ഒറ്റ സീറ്റിൽ നിന്ന് ആറിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടകം ഗ്രാമപഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് യുഡിഎഫ്. കേവലം ഒരു സീറ്റുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ആറ് സീറ്റുകൾ നേടി യുഡിഎഫ് വൻ മുന്നേറ്റം സ്വന്തമാക്കി. ഈ അപ്രതീക്ഷിത വിജയത്തിന് പിന്നിലെ മുഖ്യശക്തി യുഡിഎഫ് നാട്ടകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺ ചാണ്ടിയാണ്.

നാട്ടകത്തെ കോൺഗ്രസ് പാർട്ടിയെ ഉന്നതിയിൽ എത്തിക്കാനും യുഡിഎഫിന് പുത്തൻ ഉണർവ് നൽകാനും ജോൺ ചാണ്ടിയുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ചിട്ടയായ പ്രവർത്തനം, ശരിയായ മേൽനോട്ടം, വാർഡ് തല പ്രവർത്തനങ്ങളിലെ കൃത്യമായ ക്രമീകരണം, ഉത്തരവാദിത്വത്തോടെയുള്ള നിർദേശങ്ങൾ എന്നിവയെല്ലാം വിജയത്തിന് നിർണ്ണായകമായി. കഴിഞ്ഞ തവണ പരാജയം ഏറ്റുവാങ്ങിയ വാർഡുകൾ തിരിച്ചുപിടിച്ചാണ് നേതൃത്വം വിമർശകർക്ക് മറുപടി നൽകിയത്.

ആകെ ഒൻപത് വാർഡുകളിൽ ആറിലും വിജയം ഉറപ്പിച്ചുകൊണ്ട് നാട്ടകത്ത് പാർട്ടിയുടെ ശക്തിയും സ്വാധീനവും നിലനിർത്താനും ശക്തിപ്പെടുത്താനും ജോൺ ചാണ്ടി വഹിച്ച പങ്ക് മികച്ചതാണ്. നാട്ടകം മണ്ഡലത്തിൽ ചരിത്രവിജയം നേടിയ ജോൺ ചാണ്ടിക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. പാർട്ടിയെ നയിക്കാൻ ഇത്തരത്തിലുള്ള നേതാക്കൾ അത്യാവശ്യമാണെന്നും ഈ വിജയം അതിന് തെളിവാണെന്നും നേതൃത്വം വിലയിരുത്തി.

Recent News

Advertisement
WhiteswanTV Footer