Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സി.​വി. സു​ധ പൊന്നാനി നഗരസഭ ചെയർ​പേ​ഴ്സ​ൻ ആ​കാൻ സാധ്യത

മലപ്പുറം: മലപ്പുറം ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച ഏ​ക ന​ഗ​ര​സ​ഭ​യാ​യ പൊന്നാനിയിൽ സി.​വി. സു​ധ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​യേ​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാണ് സി.​വി. സു​ധ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​കു​ന്ന​ത്. കു​ട്ടാ​ട് വാ​ർ​ഡി​ൽ നി​ന്ന് 121 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​വു​മാ​യാ​ണ് സു​ധ ഇ​ക്കു​റി ജ​യി​ച്ച​ത്. ചെ​യ​ർ പേ​ഴ്സ​ൻ സി .​വി സു​ധ ആകുമെന്നാണ് സി.​പി.​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​തേസ​മ​യം മൂ​ന്ന് ത​വ​ണ വി​ജ​യി​ക്കു​ക​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​വു​ക​യും ചെ​യ്തി​രു​ന്ന റീ​ന പ്ര​കാ​ശ​ൻ, ഷീ​ന സു​ദേ​ശ​ൻ എ​ന്നി​വ​ർ​ക്കും സാ​ധ്യ​ത​യു​ണ്ട്. വാ​ർ​ഡ് 28 […]
Read more

ഏറനാട് എൽഡിഎഫിന് ഇരുട്ടടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. ചാലിയാർ, എടവണ്ണ, അരീക്കോട്, കീഴുപറമ്പ്, കാവനൂർ, കുഴിമണ്ണ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇരു മുന്നണിക്കും വ്യക്തമായ വേരോട്ടുമുള്ള പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നെങ്കിലും എൽ.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നത്. 20 സീറ്റുകളുള്ള അരീക്കോട് പഞ്ചായത്തിൽ 15 ഇടങ്ങളിൽ യു.ഡി.എഫും, നാല് ഇടങ്ങളിൽ എ ൽ.ഡി.എഫും താഴെകൊഴക്കൊട്ടൂരിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. കഴിഞ്ഞ തവണ എട്ട് സീറ്റ് […]
Read more

പെരുമണ്ണയിൽ യുഡിഎഫ് വിജയാഘോഷം ജനകീയ ഉത്സവമായി

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിൽ യുഡിഎഫിന് ലഭിച്ച ഐതിഹാസിക വിജയത്തിന് നന്ദി അറിയിച്ചുകൊണ്ട് സംഘടിപ്പിച്ച യുഡിഎഫ് ഡിജെ ഷോ ഇന്നലെ വൈകിട്ട് 7 മണിക്ക് പെരുമണ്ണയിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. വള്ളിക്കുന്നിൽ നിന്നും കൊട്ടാഴി താഴം വരെ നീണ്ടുനിന്ന ആഘോഷപരിപാടി പെരുമണ്ണ ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ ഉത്സവമായി മാറുകയായിരുന്നു. വിജയത്തിന്റെ ആവേശത്തിൽ സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. സംഗീതത്തിന്റെയും പ്രകാശ അലങ്കാരങ്ങളുടെയും അകമ്പടിയോടെ മുന്നേറിയ ഡി.ജെ. ഷോ പെരുമണ്ണയുടെ തെരുവുകളെ ആഘോഷവേദിയാക്കി. ജനങ്ങൾ […]
Read more

നഗരസഭ ആര് ഭരിക്കും? 21-കാരി ദിയ ബിനു ചെയർപേഴ്സൺ ആയേക്കും

കോട്ടയം: കോട്ടയം നഗരസഭയുടെ ഭരണസമിതിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നിർണ്ണായക ശക്തിയായി മാറിയ പുളിയ്ക്കക്കണ്ടം വാർഡിലെ കൗൺസിലർമാർ നിലവിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവരുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും നഗരസഭ ഭരിക്കാൻ കഴിയില്ലെന്നിരിക്കെ, പുളിയ്ക്കക്കണ്ടം കൗൺസിലർമാർക്ക് ആദ്യ ടേമിൽ ചെയർമാൻ സ്ഥാനം നൽകേണ്ടിവരും എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതോടെ, പാലാ നഗരസഭയുടെ അടുത്ത ചെയർപേഴ്സൺ ദിയ ബിനു തന്നെയാകും എന്നതിനും സാധ്യതയേറി. ഒരു 21-കാരി നഗരസഭയുടെ തലപ്പത്ത് എത്തുകയെന്ന അത്യപൂർവ്വമായ […]
Read more

അത്താണിക്കലിൽ അയ്യപ്പൻ വിളക്ക് നടന്നു

കോഴിക്കോട്: കോഴിക്കോട് അത്താണിക്കലിൽ അയ്യപ്പൻ വിളക്ക് നടന്നു. അത്താണിക്കൽ അയ്യപ്പ ഭക്തസമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പൻ വിളക്ക് അതിവിപുലമായി ആഘോഷിച്ചു. പുലർച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് അന്നദാനവും തുടർന്ന് താലപ്പൊലി, ചെണ്ട വാദ്യമേത്തോടൊപ്പം താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ, എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പെഴുന്നള്ളത്തും നടന്നു. വർണ്ണാഭമായ പരിപാടി ഭക്തജനങ്ങളാൽ സമ്പുഷ്ടമായിരുന്നു.
Read more

വെള്ളിപറമ്പ് അയ്യപ്പൻ വിളക്ക് നടന്നു

കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ അയ്യപ്പൻ വിളക്ക് നടന്നു. അയ്യപ്പ ഭക്തസേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പൻ വിളക്ക് ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുലർച്ചെ ഗണപതി ഹോമത്തോട് കൂടി ആരംഭിച്ച ചടങ്ങുകൾ എല്ലാം തന്നെ വർണ്ണാഭമായിരുന്നു. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരുന്നു. വൈകുന്നേരം താലപ്പൊലി, ചെണ്ട വാദ്യമേളം, ദേവ നൃത്തം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്തും നടന്നതോടെ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് അതിഗംഭീരമായി പര്യവസാനിച്ചു.
Read more

തളിയാടത്ത് കർപ്പൂരാഴി മഹോത്സവം നടന്നു

കോഴിക്കോട്: കോഴിക്കോട് വട്ടക്കിണർ തളിയാടത്ത് കർപ്പൂരാഴി മഹോത്സവം നടന്നു. തളിയാടത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് 16-ാമത് കർപ്പൂരാഴി മഹോത്സവമാണ് ശ്രീ മണികണ്ഠ അയ്യപ്പ ഭക്തസമിതിയുടെ നേതൃത്വത്തിൽ അതിവിപുലമായ ചടങ്ങുകളോടെ കഴിഞ്ഞ ദിവസം നടന്നത്. പുലർച്ചെ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ തുടർന്ന് ഭജനയും, അയ്യപ്പ നാമജപവും നടന്നു. ഉച്ചക്ക് അന്നദാനവും, വൈകുന്നേരം ചെണ്ട വാദ്യമേളങ്ങളുടെയും, ദേവ നൃത്തത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ തളിയാടത്ത് ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് കർപ്പൂരാഴി എഴുന്നള്ളത്ത് നടന്നു.
Read more

ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴത്ത് കർപ്പൂരാഴി മഹോത്സവം നടന്നു

കോഴിക്കോട് : കോഴിക്കോട് ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം അയ്യപ്പ ഭജനമഠത്തിന്റെ നേതൃത്വത്തിൽ കർപ്പൂരാഴി മഹോത്സവം നടന്നു. ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള അയ്യപ്പ ഭജനമഠം സംഘടിപ്പിച്ച കർപ്പൂരാഴി മഹോത്സവമാണ് കൊടലിൽത്താഴം, ഇരിങ്ങല്ലൂരിൽ വെച്ച് നടന്നത്. പുലർച്ചെ 4.30-ന് ഗണപതിഹോമവും, 6 മണിക്ക് ശാസ്തൃപൂജയും നടന്നു. തുടർന്ന് 7 മണിക്ക് പന്തീരാങ്കാവ് വാദ്യകലാസംഘത്തിന്റെ ചെണ്ടമേളം അരങ്ങേറി. 8 മണിക്ക് സർവ്വൈശ്വര്യ പൂജയും തുടർന്ന് 11 മണിക്ക് ആർഷകുല ധർമ്മ വിദ്യാപീഠം ആചാര്യൻ ശ്രീ സതീഷ് തന്ത്രിയുടെ […]
Read more

വട്ടക്കിണർ കർപ്പൂരാഴി മഹോത്സവം അതിവിപുലമായി നടന്നു

കോഴിക്കോട് : കോഴിക്കോട് വട്ടക്കിണറിൽ കർപ്പൂരാഴി മഹോത്സവം അതിവിപുലമായ ചടങ്ങുകളോടെ കഴിഞ്ഞ ദിവസം നടന്നു. അഖില ഭാരത അയ്യപ്പസേവാ സംഘം മീഞ്ചന്ത- വട്ടക്കിണർ ശാഖയുടെ ആഭിമുഖ്യത്തിൽ 16-ാമത് കർപ്പൂരാഴി മഹോത്സവമാണ് വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചത്. വട്ടക്കിണറിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാരംകുളത്ത് ശ്രീ ഗുരു ഭഗവതിക്കാവിൽ വെച്ചായിരുന്നു കർപ്പൂരാഴി മഹോത്സവം നടന്നത്. ഭക്തജനങ്ങളുടെ നിറ സാന്നിധ്യം മുൻവർഷങ്ങളിലേതിന് സമാനമായി ഈ വർഷവും കർപ്പൂരാഴി മഹോത്സവത്തിന്റെ മാറ്റ് പതിന്മടങ്ങാക്കി. കർപ്പൂരാഴി മഹോത്സത്തോടനുബന്ധിച്ച് തലേ ദിവസം റിഥം മ്യൂസിക് […]
Read more

റാണിപുരത്ത് കൃഷി നശിപ്പിച്ചു കാട്ടാനക്കൂട്ടം

കാസർഗോഡ് : റാണിപുരത്തെ കുണ്ടുപ്പള്ളിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ കുട്ടി നായക്കിൻ്റെ പറമ്പിലെ കമുക്, തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചത്. മുമ്പും ഈ പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. റാണിപുരം- പാറക്കടവ് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി പൊളിച്ചാണ് ആന കൃഷിയിടത്തിലെത്തിയത്. തുടർന്ന് വനം വകുപ്പധികൃതർ വേലിയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix