Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഗുരുവായൂരിൽ ‘വിജയ് ദിവസ് 2025’ ആചരിച്ചു

തൃശ്ശൂർ: പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025’ വിപുലമായ ചടങ്ങുകളോടെ ഗുരുവായൂരിൽ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം ഒരുക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി വീരസേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ യോഗം ലെഫ്റ്റനന്റ് കേണൽ സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സൈന്യത്തിൽ പ്രത്യേക സേവനം അനുഷ്ഠിച്ച സർജന്റ് കെ. ജയകൃഷ്ണൻ, എം. മനോജ്, […]
Read more

നരിക്കുനി കുന്ദമംഗലം- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: നരിക്കുനി ബസ്സ് സ്റ്റാൻഡിൽ നിന്നും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കയറ്റാത്തതുമായുള്ള സംഭവത്തിൻ്റെ തുടക്കം.പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഏതാനും പേരെ മാത്രം കയറ്റി പുറപ്പെടാനൊരുങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനോട് പരാതിപ്പെടുകയും അദ്ദേഹം ഇടപെട്ട് ബസ്സിൽ കയറ്റാൻ നോക്കുമ്പോഴാണ് സംഭവത്തിന് തുടക്കം. ആ സമയം വിദ്യാർത്ഥികളെ ഡ്രൈവർ ഇറങ്ങി വന്ന് കഴുത്തിന് പിടിച്ചതായി ആരോപണമുണ്ട്. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും തൊഴിലാളികളെയും ബുദ്ധിമുട്ടിച്ച ഈ […]
Read more

സിഐടിയു പതാകദിനം ആചരിച്ചു

കോഴിക്കോട്: വിശാഖപട്ടണത്ത് നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. തൊഴിലാളികളുടെ പോരാട്ട വീര്യം വിളിച്ചോതിയ ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. സിഐടിയു ജില്ലാ സെക്രട്ടറി എം. ഗിരീഷ് ചടങ്ങിൽ പതാക ഉയർത്തി. തൊഴിലാളി വർഗ്ഗത്തിന്റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ച് അദ്ദേഹം സന്ദേശം നൽകി.​ ഫറോക്ക് ഏരിയാ പ്രസിഡൻ്റ് എൻ. പ്രശാന്ത് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിന്, ഏരിയാ സെക്രട്ടറി എം. സമീഷ് സ്വാഗതം പറഞ്ഞു. സി. ഷിജു നന്ദി […]
Read more

അട്ടപ്പാടിയിൽ നവജാതശിശുവിന്റെ മരണം; റിപ്പോര്‍ട്ട് തേടി പാലക്കാട് ജില്ലാ കലക്ടർ

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഷോളയൂർ സ്വർണ്ണപിരിവില്‍ സുമിത്രയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്നലെ രാവിലെയാണ് വീട്ടില്‍ പ്രസവിച്ചത്. തുടർന്ന് അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. അതേസമയം, സുമിത്രയുടെ ആറാമത്തെ കുഞ്ഞാണ് […]
Read more

പൊൻകുന്നം ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: പൊൻകുന്നത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിങ്കളാഴ്ച വൈകിട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തി. അമ്പലത്തിലെ വഴിപാടുകൾക്കുശേഷം ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ കേസുകളിൽ പെടുന്നവർ വഴിപാട് നടത്താനെത്താറുണ്ട്. മുൻപ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടൻ വിശാൽ തുടങ്ങി നിരവധി പ്രമുഖർ എത്തിയിട്ടുണ്ട്.
Read more

നന്മണ്ടയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം; കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള സ്ഫോടക ആക്രമണത്തിനെതിരെ പ്രതിഷേധം

കോഴിക്കോട്: നന്മണ്ടയിൽ കോൺഗ്രസ് നേതാവ് കരിപ്പാല ബാബുവിന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നന്മണ്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഏകദേശം അൻപതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തി അക്രമം അഴിച്ചുവിട്ടുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ജനങ്ങളുടെ അഭിപ്രായവും പ്രതിഷേധവും അംഗീകരിക്കുന്നതിന് പകരം അക്രമത്തിലൂടെ പ്രതികരിക്കുന്നത് ജനാധിപത്യത്തിന് […]
Read more

കയ്യൂർ സമര സേനാനി കെ നാരായണന്റെ ചരമ വാർഷികം ആചരിച്ചു

കാസർഗോഡ്: കയൂർ സമര സേനാനിയും കരിന്തളം നെല്ലെടുപ്പ് കേസിലെ പോരാളിയും വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന കിനാനൂരിലെ കെ.നാരായണന്റെ 19-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്‌മരണ യോഗം ജില്ലാക്കമ്മറ്റിയംഗം വി.കെ രാജൻ ഉൽഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി. കെ പി.നാരായണൻ പുഷ്പ്പചക്രമർപ്പിച്ചു. വികെ രാജൻ പതാകയുയർത്തി. പാറക്കോൽ രാജൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ കുമാരൻ സ്വാഗതം പറഞ്ഞു.
Read more

എരുമേലി പാക്കാനം സെറ്റിൽമെന്റിലെ വീടുകളിൽ  രണ്ട് വളർത്തുനായ്ക്കളെ പുലി ആക്രമിച്ചു

കോട്ടയം: ശബരിമല വനമേഖലയോടു ചേർന്നുള്ള എരുമേലി പാക്കാനം സെറ്റിൽമെന്റിലെ അടുത്തടുത്തുള്ള രണ്ട് വീടുകളിൽ പൂട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി ആക്രമിച്ചു. ഒരു നായ ചത്തു. ഒരെണ്ണത്തിന് മാരക പരുക്ക് ഏറ്റിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ഈ മേഖലയിലുണ്ട്. പുലിയുടെ കാൽപാടുകളും ഇവിടെ കണ്ടെത്തി. ഇതോടെ വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചു. എരുമേലിലെ തന്നെ കാരിശേരി സെറ്റിൽമെന്റ് പാക്കാനം ഏന്തക്കുന്നിലാണ് സംഭവം. ഈറ്റയ്ക്കൽ ഉദയഭാനുവിന്റെ നായയെ ആണ് പുലി കടിച്ചുകൊന്നത്. കണിയാപറമ്പിൽ ലിജിൻ തോമസിന്റെ നായയ്ക്കാണു ദേഹത്ത് മാരകമായ മുറിവുകളുള്ളത്. […]
Read more

കാട്ടകാമ്പാൽ 11-ാം വാർഡിൽ രാഷ്ട്രീയ അമ്പരപ്പ്; പി.ജെ. ജെബിന്റെ മുന്നേറ്റം

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി. യുഡിഎഫിന് വേണ്ടി കെ. ജയശങ്കർ മത്സരിച്ചപ്പോൾ, സിപിഐയുടെ സ്ഥാനാർഥിയായി കെ.ടി. ഷാജൻ മാസ്റ്റർ രംഗത്തെത്തി. എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരിച്ചത് കുന്നംകുളം മണ്ഡലം ബിജെപി പ്രസിഡന്റും യുവ നേതാവുമായ പി.ജെ. ജെബിൻ ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ ബിജെപിക്ക് ലഭിച്ചത് വെറും 55 വോട്ടുകൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ബിജെപിക്ക് ഇവിടെ വലിയ മുന്നേറ്റം ഉണ്ടാകില്ലെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. […]
Read more

കിനാനൂർ ഡിവിഷനിലെ പാറക്കോൽ രാജന്റെ വിജയം മധുര പ്രതികാരം

കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി പാറക്കോൽ രാജന് ഇത് മധുര പ്രതികാരം കൂടിയാണ്. കഴിഞ്ഞ തവണ കിനാനൂർ കരിന്തളം പഞ്ചായത്തിലെ 15-ാം വാർഡായ കരിന്തളത്ത് രാജനെ പരാജയപ്പെടുത്തിയ യുഡിഎഫിലെ ഉമേശൻ വേളൂരിനെ ബ്ലോക്ക് പഞ്ചായത്തിൽ പരാജയപെടുത്തിയാണ് മധുര പ്രതികാരം ചെയ്തത്. 1604 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് രാജൻ വിജയിച്ചത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും എൻആർ ഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ ട്രഷററും ജനറൽ വർക്കേഴ് സ് യൂണിയൻ (സിഐടിയു) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix