Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

21 കാരന്റെ കൃഷി; നട്ടുപിടിപ്പിച്ചത് കഞ്ചാവ്

കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പറ്റിനോട് ചേര്‍ന്ന് കവറുകളില്‍ നട്ട് പരിപാലിച്ചിരുന്ന രീതിയില്‍ പത്ത് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ബാലുശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെടികള്‍ പിടിച്ചെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ വിഷ്ണു, സിപിഒ […]
Read more

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യാ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്​ […]
Read more

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി അശ്വനിക്കു (23) നേരെയാണ് ആക്രമണമുണ്ടായത്. നടന്നുപോകുമ്പോൾ പിന്നിൽനിന്നു വന്നയാൾ അടിച്ചെന്നാണ് അറിയുന്നത്. തലയിലും നെറ്റിയിലുമടക്കം പരിക്കുണ്ട്. ഇതുവഴിയെത്തിയ സഹപാഠികളാണ് പരിക്കേറ്റുകിടന്ന വിദ്യാർഥിനിയെ കാണുന്നത്. ഉടനെ ഐ.ഐ.ടി. അധികൃതരെ അറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് പാലക്കാട് കസബ പോലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. […]
Read more

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് […]
Read more

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാൾക്കെതിരെ മുൻപും ഇത്തരം പരാതി […]
Read more

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് […]
Read more

തിരുവനന്തപുരത്തു സ്കൂളിൽ വൻ തീപിടുത്തം; മൂന്ന് ബസുകൾ പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. എങ്ങനെ തീപിടിച്ചുവെന്ന് അറിയാൻ ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടണമെന്നാണ് പൊലീസിൻ്റെ മറുപടി. ഇതുവരെ അട്ടിമറി സൂചനകൾ ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഇപ്പോഴും സംഭവത്തിൽ അട്ടിമറി സംശയിക്കുന്നുണ്ട്. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത മൂന്ന് ബസുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട […]
Read more

വിവാഹാവശ്യം നിരസിച്ചു; 17കാരിയെയും മുത്തശ്ശിയെയും 24കാരൻ കുത്തിക്കൊന്നു

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചിയിൽ നടന്ന സംഭവത്തിൽ കൗശി (17), മൈലാതൾ (60) എന്നിവർ മരിച്ചു. പ്രതിയായ അഭിഷേക് (24) പൊലീസിൽ കീഴടങ്ങി. കൗശിയുടെ സഹോദരി ഹരിതക്കും കുത്തേറ്റു; ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷേകും കൗശിയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിവാഹാലോചനയുമായി അഭിഷേകും മാതാപിതാക്കളും കൗശിയുടെ വീട്ടിൽ എത്തിയെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം സാധ്യമല്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. ഇന്നലെ രാത്രി വീണ്ടും വീട്ടിലെത്തി ഉടൻ വിവാഹം […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിലായി. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29)നെ നടക്കാവ് പൊലീസ് പിടികൂടി. അശോകപുരത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഇയാൾ. ഹോട്ടലിൽ സ്ഥിരമായി എത്തിച്ചേരുന്ന പെൺകുട്ടിയെ സ്നേഹവാഗ്ദാനം ചെയ്ത് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി. പിന്നീട് വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി അരയിടത്തുപാലത്ത് താമസ സൗകര്യം ഒരുക്കി നൽകിയതായും […]
Read more

പ്രതിസന്ധിയിൽ ശ്രീനിവാസന്റെ പ്രവാസസ്വപ്നം; പോലീസ് വെരിഫിക്കേഷനിൽ ആളുമാറി

കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി പുറത്തേക്കുവിട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി ദുബായിലെത്തി ജോലിചെയ്ത് കടമെല്ലാം വീട്ടണം. ഭാര്യയും രണ്ടുമക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കണം- ജനുവരി 15-ന് മുംബൈ വിമാനത്താവളത്തിൽ ശ്രീനിവാസന്റെ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞു. പോലീസ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥന്റെ അശ്രദ്ധയിൽ മറ്റൊരു ശ്രീനിവാസനുമേലുള്ള കേസ് ഈ […]
Read more

Recent News

Advertisement
WhiteswanTV Footer