Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് […]
Read more

വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; വയറ്റിൽ കത്രിക കണ്ടെത്തി

ആലപ്പുഴ: 5 വർഷങ്ങൾക്ക് മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ്ക്ക് വിധേയായ യുവതിയുടെ വയറ്റിൽ നിന്നുമാണ് കത്രിക കണ്ടെത്തിയത്. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് […]
Read more

കേരള സ്റ്റോറി 2 നെ എതിർക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ

മുഖ്യമന്ത്രിക്ക് കേരള സ്റ്റോറി എന്ന സിനിമ ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട, കാണുന്നവർ കണ്ടോട്ടേയെന്നും രാജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാഷ്ട്രീയവുമായി സിനിമയെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങൾ ഇവിടെ പറഞ്ഞാൽ താൻ വർഗീയവാദിയാവുമെന്നും ഈ ഇരട്ടത്താപ്പിന് കൂട്ട് നിൽക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചു. കൂടുതൽ സംസാരിക്കണമെങ്കിൽ ഡിബേറ്റ് വെക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

നടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിച്ച ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി: ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് നിയമനം. നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ കെ ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഹണി എം വർഗീസിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വഭാവിക സ്ഥലം മാറ്റമാണ് എന്നാണ് വിവരം.
Read more

പെരുമ്പാവൂരിൽ 51 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

പെരുമ്പാവൂർ: 51 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടിഎംജെ നഗറിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല (25)യെ ആണ് തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. രാത്രിയിലാണ് പ്രതി ഇവിടെ […]
Read more

വയനാട് പുനരധിവാസം; ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ഉടൻ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ ഒരുങ്ങിയ 175 വീടുകൾ ആദ്യഘട്ടത്തിൽ, നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് ഫെബ്രുവരി 20ന് കൈമാറും.178 പേർക്ക് പട്ടയവും നൽകും. വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 25ന് . അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗൺഷിപ്പും വീടുകളും സജ്ജമാകുന്നത്. 7 സെന്റിൽ 1,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിലാണ് ഓരോ വീടും. ദുരന്തങ്ങളെ അതിജീവിക്കാനാകുംവിധം നിർമിക്കുന്ന വീടുകളിൽ രണ്ടാംനില കൂടി പിന്നീട് പണിയാനാകുംവിധം കരുത്തുള്ളതാണ് അടിത്തറ. പ്രധാന കിടപ്പുമുറി, അടുക്കള, ഡൈനിങ് റൂം, സ്റ്റഡി […]
Read more

പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

എറണാകുളം: ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡി.ടി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റാ എൻട്രിയോ അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് […]
Read more

പൂങ്കുളത്ത് മനുഷ്യന്റെ രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

മണ്ണാർക്കാടിന്റെ മണ്ണൊരുങ്ങുന്നു; വിളവെടുപ്പിന് മുന്നൊരുക്കവുമായി യുഡിഎഫും എൽഡിഎഫും

പാലക്കാട്: കർഷകരും, പ്രവാസികളും, ആദിവാസികളും സാധാരണക്കാരുമെല്ലാമടങ്ങിയ മണ്ണാർക്കാട് 15 വർഷമായി യുഡിഎഫിനൊപ്പമാണ്. എന്നാൽ, കുത്തക മണ്ഡലമെന്നു പറയാൻ അവസരം കൊടുത്തിട്ടില്ല. ജനമനസ്സറിഞ്ഞു പ്രവർത്തിക്കുന്നവർക്കൊപ്പം ഇവിടത്തെ ജനതയുമുണ്ടാകും. ഇത്തവണയും യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കുതിപ്പു തുടരുമെന്നും ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നുമുള്ള വിശ്വാസത്തിൽ മണ്ഡലത്തിൽ നാലാം വിജയത്തിനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. എന്നാൽ, ഒരുക്കങ്ങളിൽ ഒട്ടും പിന്നിലല്ല എൽഡിഎഫ്.
Read more

മെയ്ക്ക് ഇൻ കേരള’ പദ്ധതി പുതിയ രൂപത്തിൽ; കേരളത്തിലെ വികസനം തുടർന്ന് പിണറായി സർക്കാർ

“മെയ്ക്ക് ഇൻ കേരള” പദ്ധതിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങൾ ഉണ്ടായിരിക്കുകയാണ്. പ്രഖ്യാപന ഘട്ടത്തിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ പദ്ധതി, നടപ്പാക്കൽ വൈകിയതിനെ തുടർന്ന് വിമർശനങ്ങൾ ധാരാളം നേരിട്ടിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതി വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ വ്യവസായ വകുപ്പ് അനുമതി നൽകിയിരിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക ഭാവിയെ കൂടുതൽ ശക്തമാക്കാനുള്ള വലിയ നീക്കമാണ് മേക്ക് ഇൻ കേരള പദ്ധതി. നാട്ടിൽ തന്നെ ഉൽപ്പാദനം വർധിപ്പിക്കുക, ഇറക്കുമതി ആശ്രയം കുറയ്ക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യ […]
Read more

Recent News

Advertisement
WhiteswanTV Footer