Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമ്പാവൂരിൽ 51 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെരുമ്പാവൂർ: 51 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടിഎംജെ നഗറിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ല (25)യെ ആണ് തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. രാത്രിയിലാണ് പ്രതി ഇവിടെ എത്തിയിരുന്നത്. തന്ത്രപരമായാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ മനോജ്.കെ.എൻ, സബ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ.എൻ.ജി, കെ.എ.നൗഷാദ്, സിപിഒമാരായ റോബിൻ ജോയി, സി.ബി.ബെനസിർ, മുഹമ്മദ് നൗഫൽ, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Recent News

Advertisement
WhiteswanTV Footer