Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കുന്നു

റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ. മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ […]
Read more

രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 22ന് ശബരിമല സന്ദർശിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. മേയ് മാസത്തില്‍ രാഷ്ട്രപതി […]
Read more

കൊച്ചിയില്‍ ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവും യുവതിയും മരിച്ചു

മരട്: ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്പില്‍ സുരേഷിന്റെയും സിന്ധുവിന്റെയും മകന്‍ കെ.എസ്. സൂരജ് (24), തൃശ്ശൂര്‍ പുഴുവില്‍ വെസ്റ്റ് വില്ലേജ് ജേപീസ് സംഗമം ഹാളിന് പടിഞ്ഞാറുവശം താമസിക്കുന്ന വള്ളുക്കാട്ടില്‍വീട്ടില്‍ അശോക്കുമാറിന്റെയും മിനിയുടെയും മകള്‍ ശ്വേതാ അശോക് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 12.45-ഓടെ ചമ്പക്കര മാര്‍ക്കറ്റിനു സമീപം മെട്രോ പില്ലറില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. കുണ്ടന്നൂര്‍ ഫോറം മാളില്‍നിന്ന് ജോലികഴിഞ്ഞ് പോകവേ ആയിരുന്നു അപകടം. രാത്രി വൈകിയിട്ടും […]
Read more

കരൂർ ദുരന്തം; മരിച്ചവരുടെ ഭവനങ്ങൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ദുരന്തമുണ്ടായതിന് ശേഷം ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. അപകടസ്ഥലത്തു നിന്നും വിജയ് മടങ്ങിയതിലും അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ് ഉടൻ കരൂരിൽ എത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് കരൂർ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ടി വി കെ […]
Read more

തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്; വിറ്റുപോയത് 75 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: തിരുവോണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പും പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന്. ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1ന് മന്ത്രി കെ.എൻ.ബാലഗോപാൽ പൂജാ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്യും. അതിനു ശേഷമാണ് 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ്. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. കഴിഞ്ഞ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് കനത്ത മഴയും ജിഎസ്ടി മാറ്റവും വിൽപനയെ ബാധിച്ചതിനെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു […]
Read more

വർക്കലയിൽ വിനോദസഞ്ചാരിയെ ക്രൂരമായി മർദിച്ച് വാട്ടർ സ്പോർട്സ് ജീവനക്കാർ

തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു. എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദ്ദിച്ച് വലിച്ചിഴച്ചു. […]
Read more

മൂവാറ്റുപുഴയാറിൽ ജലമേള; പിറവം വള്ളംകളി മത്സരം ഇന്ന്

പിറവം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകും. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയ്യപുരം, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപാടം, […]
Read more

2026 ഫിഫ ലോകകപ്പ്; ഔദ്യോഗിക പന്ത് ‘ട്രയോണ്ട’ അവതരിപ്പിച്ചു

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിനുള്ള ഔദ്യോഗിക മാച്ച് ബോള്‍ അവതരിപ്പിച്ച് ഫിഫ. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ‘ട്രയോണ്ട’ എന്നപേരിലുള്ള ബോളാണ് ഫിഫ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ഇത്തവണയും അഡിഡാസാണ് പന്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23മത് ഫിഫ ലോകകപ്പാണ് 2026ല്‍ നടക്കാനിരിക്കുന്നത്. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനുള്ള ആദരവാണ് ഡിസൈനില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ആതിഥേയത്വം വഹിക്കുന്ന മൂന്നുരാജ്യങ്ങളുടേയും വര്‍ണ്ണ പാലറ്റുകള്‍ പ്രതിഫലിപ്പിച്ചുകൊണ്ട് ചുവപ്പ്, […]
Read more

നിയമ സര്‍വകലാശാല നിയമനം പിഎസ്സിയില്‍ നിന്ന് മാറ്റുന്നു

തിരുവനന്തപുരം: നിയമ സര്‍വകലാശാലയിലെ അനധ്യാപകനിയമനം പിഎസ്സിയില്‍നിന്നൊഴിവാക്കാന്‍ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു.ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 2015 മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പിഎസ്സിയാണ് നടത്തുന്നത്. കേരളസര്‍വകലാശാലയിലെ നിയമനം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ലോകായുക്തയുടെയും ഹൈക്കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലാ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്. ഇതിലാണ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നത്. പിഎസ്സി വഴി നടത്തുന്ന നിയമനം ഒഴിവാക്കുന്ന നടപടി സംസ്ഥാനത്ത് ആദ്യമാണ്. നിയമസര്‍വകലാശാലയില്‍ ഒട്ടേറെ നിയമനങ്ങള്‍ ഇപ്പോള്‍ നടന്നിട്ടുണ്ട്. ഇതൊന്നും പിഎസ്സി വഴിയല്ല. പിഎസ്സി […]
Read more

ഇടുക്കിയിൽ വീടിനുള്ളിൽ യുവാവ് മരിച്ചനിലയിൽ; കഴുത്തറത്ത് രക്തം വാർന്ന നിലയിൽ മൃതദേഹം

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീട്ടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി സോൾ രാജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സോൾ രാജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസമായി ഇയാളെ പുറത്തുകാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം ഇയാളെ വെളിയിൽ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. കിടക്കയിൽ കഴുത്തറത്ത് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix