സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

കാലവർഷം ശക്തിപ്രാപിച്ചു: ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചു. വടക്കൻ ജില്ലകളിൽ ഇന്നു ശക്തമായ മഴ ലഭിച്ചേക്കും. ഇന്നും നാളെയും തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 5 വരെ സംസ്ഥാനത്താകെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, […]
Read more

‘ജീവാനന്ദം’ ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യം;’നിര്‍ബന്ധ നിക്ഷേപ പദ്ധതി’ അനുവദിക്കില്ല;വി ഡി സതീശന്‍

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണെന്നും പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ സംയോജിത അറ്റാദായം 22 ശതമാനം വര്‍ധിച്ച് 4468 കോടി രൂപയിലെത്തി

കൊച്ചി:മുത്തൂറ്റ് ഫിനാന്‍സിന്‍റെ സംയോജിത അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ 3670 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷം 4468 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷം 4050 കോടി രൂപയിലെത്തി, മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,474 കോടി രൂപയായിരുന്നു. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 1056 […]
Read more

ഓപ്പണ്‍എഐയെയും ഗൂഗിളിനെയും പിന്നിലാക്കി ഇന്ത്യയിലെ എഐ സ്റ്റാര്‍ട്ടപ്പായ ജിവി ലോകത്ത് ഒന്നാമത്

കൊച്ചി:മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആയ ജിവി മെഡ്എക്സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിംഗില്‍ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4 ഗൂഗിളിന്‍റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്കോര്‍ നേടിയാണ് ജിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാരത് പേ ചീഫ് പ്രൊഡക്ട് ഓഫീസര്‍ അങ്കുര്‍ ജെയിന്‍, റെഡ്ഡി വെഞ്ച്വേര്‍സ് ചെയര്‍മാന്‍ ജിവി സഞ്ജയ് റെഡ്ഡി […]
Read more

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം […]
Read more

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണി

ന്യൂയോര്‍ക്ക്:ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് തീവ്രവാദ ഭീഷണി.ഭീകരസംഘടനയായ ഐഎസ്സിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് മത്സരം.ഭീഷണിയെ തുടര്‍ന്ന് മത്സരത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ ഉറപ്പുനല്‍കി. ‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങള്‍ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂണ്‍ ഒന്‍പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന […]
Read more

വരുന്നൂ വീണ്ടും അതിശക്തമായ മഴ: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി,മിന്നൽ,കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ട്. മെയ്‌ 31 മുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. […]
Read more

സംശയങ്ങള്‍ക്ക് വിടച്ചൊല്ലി ഉളെളാഴുക്കിന്റെ പോസ്റ്റര്‍ പുറത്തു വിട്ടു

ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രം ‘ഉള്ളൊഴുക്കി’ന്റെ പോസ്റ്റര്‍ പുറത്ത്.പാര്‍വതിയും ഉര്‍വശിയുമാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.‘കറി& സയനൈഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ക്രിസേ്റ്റാ ടോമി.സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് പോസ്റ്റര്‍ പുറത്തിറക്കിയത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം;നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

റിയാദ്:സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ധനം കൈമാറിയതോടെ ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്.റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ പിന്നീട് ഉയര്‍ന്നാലും അത് റഹിം സഹായ സമിതിയ്ക്കു ബാധ്യതയാവില്ല എന്നാണ് […]
Read more

വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കുന്നത് എളുപ്പമാക്കി കേന്ദ്രം

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ഡ്യൂപ്ലിക്കേറ്റ് ആർ.സി.) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി.കേന്ദ്രനിർദേശത്തെത്തുടർന്നാണിത്. നിലവിൽ ആർ.സി. പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി. കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമം ഒഴിവാക്കി. പത്രപ്പരസ്യം നൽകിയശേഷം അതിന്‍റെ പകർപ്പ് ഹാജരാക്കി ആർ.സി. പകർപ്പിന് അപേക്ഷിക്കാം. വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാൽ അസൽ പകർപ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകർപ്പെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചത്. വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുസ്‌തകരൂപത്തിൽ നൽകിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട […]
Read more

Recent News

Advertisement