Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യത്തിനായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമര്‍ശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും തിരിച്ചടിയായി. ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.
Read more

സ്വര്‍ണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,06,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്
Read more

ദീപക്കിന്റെ കണ്ണീരിന് കണക്ക് പറയേണ്ടി വരും

കയ്യിലൊരു ഫോണുണ്ടെങ്കില്‍ എന്തുമാകാമെന്ന ചിന്ത ഒരുവിഭാഗം യുവതി യുവാക്കള്‍ക്ക് ഉണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ. ബസില്‍ നിന്ന് ലൈംഗിക അതിക്രമണം നടത്തിയെന്ന പേരില്‍ യുവതി ചിത്രീകരിച്ച വ്യാജ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഇല്ലാതാക്കിയത് ഒരു നിരപരാധിയുടെ ജിവനാണ്. അതെ ഇന്ന് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ റീച്ച് കൂടാന്‍ ഏറ്റവും നല്ല മാര്‍ഗം ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ്. ബസ്സില്‍വെച്ച് കയറി പിടിച്ചെന്ന ഒറ്റ അടിക്കുറിപ്പില്‍ അല്ലെങ്കില്‍ ലൈംഗിക ചേഷ്ടകാണിച്ചു എന്നു പറഞ്ഞാല്‍ ആ വീഡിയോയോ […]
Read more

പ്രസ്താവന വളച്ചൊടിച്ചു; വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആര്‍എസ്എസുകാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 39 സീറ്റ് ഉണ്ട്. മതേതരത്വം […]
Read more

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു […]
Read more

രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേട് ; എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി എംഎം മണി

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎം മണി. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതില്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തണ്, രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ല. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിയില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല.അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും എംഎം മണി പ്രതികരിച്ചു.
Read more

കേരള കുംഭമേള: ഗവര്‍ണര്‍ നാളെ കൊടിയുയര്‍ത്തും

മലപ്പുറം: കേരള കുംഭമേളയ്ക്കു നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. നാളെ രാവിലെ പതിനൊന്നിന് ഗവര്‍ണര്‍ തിരുനാവായയില്‍ എത്തും . വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും. ഇന്ന് മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം […]
Read more

ഗൂഗിള്‍ മാപ്പ് ചതിച്ചു ; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഗൂഗില്‍ മാപ്പ് നോക്കി വാഹനമോടിച്ച് ബസ്സ് മറിഞ്ഞു. ഇടുക്കി നാരകക്കാനത്താണ് സംഭവം. വിനോദ സഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മണ്‍തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാല്‍വരി മൗണ്ടില്‍ നിന്നും രാമക്കല്‍മേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി പോകുമ്പോള്‍ ഇടുങ്ങിയ വഴിയിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി […]
Read more

ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും: മന്ത്രി കെ. രാജന്‍

തൃശ്ശൂര്‍ : വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അതിവേഗം കേരളത്തിലെ ഗവണ്‍മെന്റ് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടുപോകുകയാണെന്നും മന്ത്രി . തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടര്‍ന്നും നല്‍കും 2026 എന്ന പുതിയ വര്‍ഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി മാസത്തില്‍തന്നെ പുറത്തിറക്കും എന്നുള്ളതുകൊണ്ട് അക്കാര്യത്തില്‍ അനാവശ്യമായിട്ടുള്ള ഒരാശങ്കയും […]
Read more

പ്രസ്ഥാനം മടുത്ത് പടിയിറങ്ങി എ വി ജയന്‍

സിപിഐഎം എന്ന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വയനാട് ജില്ലയിലെ പൊട്ടിത്തെറി വാര്‍ത്തകള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം തന്നെയാണ്. സാധാരണക്കാര്‍ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരിടം തന്നെയാണ് വയനാട് എന്ന കാര്യത്തില്‍ എതിരഭിപ്രായം ഇല്ല. എന്നാല്‍ ഇന്നത്തെ വയനാടിന്റെ അവസ്ഥ അങ്ങനെയല്ല. വയനാട്ടിലെ സിപിഎം പ്രസ്ഥാനത്തിന്റെയും അവസ്ഥയും അങ്ങനെയല്ല. ആദ്യകാലങ്ങളില്‍ വയനാട്ടില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പൂതാടി പഞ്ചായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ഒരു തരം ആവേശമായിരുന്നു. ബാല സംഘം മുതല്‍ പാര്‍ട്ടിയുടെ ഭാഗമാകുന്ന കുട്ടികള്‍ പ്രായത്തിന് […]
Read more
Advertisement
WhiteswanTV Footer