Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

സിനിമ സംഘടനകളുടെ സൂചന സമരം പിന്‍വലിച്ചു

കൊച്ചി:സിനിമാ സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരുന്ന സൂചനാ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദനികുതി എട്ടില്‍ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍നിന്നും മൂന്ന് രൂപ ഈടാക്കി കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അര്‍ഹരായവര്‍ക്കൊന്നും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകള്‍ ആവശ്യപ്പെടുന്നു. തിയേറ്ററുകളുടെ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ […]
Read more

300 കോടി ആഗോള ഗ്രോസിലേക്ക് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടുന്നത് ബ്ലോക്ക്ബസ്റ്റർ കളക്ഷൻ. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, 7 ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 300 കോടിയിലേക്ക് കുതിക്കുന്നു. 292 കോടിയാണ് ചിത്രം ഇതിനോടകം നേടിയ ആഗോള ഗ്രോസ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. […]
Read more

സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ; ഫേസ്ബൂക്ക് പോസ്റ്റുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ്. വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രൂക്ഷ വിമര്‍ശനം. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു […]
Read more

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇന്‍സ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ യുവതി ഒളിവില്‍. സംഭവശേഷം യുവതി വിദേശത്തേക്ക് കടന്നതായി സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം. നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും […]
Read more

സജി ചെറിയാന്‍ പിടിച്ച പുലിവാല്

യുഡിഎഫ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് മന്ത്രി സജി ചെറിയാന്‍ ഇത്തവണ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആ സമുദായത്തില്‍ അല്ലാത്തവര്‍ ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാലും ജയിക്കില്ലെന്നും. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വര്‍ഗീയ വല്‍കരിക്കാനാണ് ശ്രമമെന്നും വിവാദ പരാമര്‍ത്തിനിടെ മന്ത്രി പറയുകയുണ്ടായി മന്ത്രിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് […]
Read more

കോണ്‍ഫിഡന്‍സ് ലെവല്‍ വാനോളമുയര്‍ത്തി കോണ്‍ഗ്രസ്സ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി വീണ്ടും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ വരവും തീപ്പൊരി പ്രസംഗത്തിലും അടിമുടി കോരി തരിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ചക്കവീണ് മുയലു ചത്തതാണെന്ന് പറയുന്ന എതിര്‍പാര്‍ട്ടിക്കാരാണ് ധാരാളം. സര്‍ക്കാരിനോടുള്ള വിയോജിപ്പ് വോട്ടായി വീണത് കൊണ്ട് മാത്രം കോണ്‍ഗ്രസ്സിന് ജയം കിട്ടിയതാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലും. പാര്‍ട്ടിക്കുള്ളിലെ താന്‍മാത്രമാണ് വലുതെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനിടയിലും മുതിര്‍ന്ന നേതാക്കളുടെ ഒക്കെ സീറ്റിനായുള്ള വാശികളും, രാഹുല്‍ […]
Read more

നായിക സാത്വിക വീരവല്ലിയെ അവതരിപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍- പവന്‍ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ഗ്ലിംബ്‌സ് വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യില്‍ നായികയായി പുതുമുഖം സാത്വിക വീരവല്ലി. നായികയെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ള, സാത്വികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംബ്‌സ് വീഡിയോയും പുറത്ത്. ആകാശത്തേക്കാള്‍ വലിയ സ്വപ്നം ഉള്ളില്‍ പേറുന്നവള്‍ എന്ന വാക്കുകളോടെയാണ് സാത്വികയെ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ‘ആകാശംലോ ഒക താര’ തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, […]
Read more

ശബരിമലയിലെ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയം; ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും: കെ ജയകുമാര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സത്യം അന്വേഷിക്കുന്ന ഏത് പ്രവര്‍ത്തിക്കുമൊപ്പവും നില്‍ക്കും. ശബരിമലയിലുണ്ടായ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയമാണെന്നും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറയുന്നു. കോടതി നിര്‍ദേശത്തില്‍ അന്വേഷിക്കുന്ന ഒരു കേസില്‍ ഒരു അഭിപ്രായവും താന്‍ പറയില്ല. അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉണ്ടാകണം. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read more

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളിനായി രജനികാന്ത് കൊച്ചിയിലെത്തി

രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2 വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് രജനികാന്ത് കേരളത്തില്‍ എത്തിയത് എന്നാണ് സൂചന. അതിരപ്പിള്ളിയിലടക്കമായിരിക്കും ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന […]
Read more

തമിഴ്‌നാട്ടില്‍ നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ അസാധാരണ രംഗങ്ങള്‍. രാവിലെ തമിഴ്‌നാട് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍എന്‍ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. ഗവര്‍ണര്‍ ഇറങ്ങിപ്പോയതോടെ പ്രസംഗം ഗവര്‍ണര്‍ വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. അതിനിടെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. നിയമസഭയില്‍ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ലെന്നതടക്കം പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ്.
Read more
Advertisement
WhiteswanTV Footer