Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിനിമ സംഘടനകളുടെ സൂചന സമരം പിന്‍വലിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:സിനിമാ സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരുന്ന സൂചനാ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

വിനോദനികുതി എട്ടില്‍ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.

സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റില്‍നിന്നും മൂന്ന് രൂപ ഈടാക്കി കോടികള്‍ സര്‍ക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അര്‍ഹരായവര്‍ക്കൊന്നും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകള്‍ ആവശ്യപ്പെടുന്നു.

തിയേറ്ററുകളുടെ ലൈസന്‍സ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ചചെയ്യും. വിവിധ വകുപ്പുകള്‍ ഇടപെടേണ്ട വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. അനുഭാവപൂര്‍വമായ സമീപനമാണ് മന്ത്രിയില്‍ നിന്നുണ്ടായതെന്നും നാളെ പതിവുപോലെ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കും ഫിലിം ചേംബര്‍ അറിയിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer