Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം ‘ഡര്‍ബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യൂത്ത് സെന്‍സേഷന്‍ സ്റ്റാര്‍ പ്രദീപ് രംഗനാഥന്‍ റിലീസ് ചെയ്തു

മലയാളത്തിലെ പ്രഗത്ഭരായ യുവ പ്രതിഭകളേയും സോഷ്യല്‍ മീഡിയാ താരങ്ങളെയും അണിനിരത്തി സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡര്‍ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇന്ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തുടര്‍ച്ചയായ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ യൂത്ത് സെന്‍സേഷന്‍ സ്റ്റാര്‍ ആയി മാറിയ പ്രദീപ് രംഗനാഥന്‍ ഡര്‍ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. പ്രസ്തുത ചടങ്ങില്‍ ഡര്‍ബി സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ‘സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ടു സിനിമയിലെത്തിയ തന്നെ പോലെയാണ് […]
Read more

ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു. നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായാണ് വര്‍ധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെയാണിത്. 2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്. ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള […]
Read more

ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് : ചിത്രം ജനുവരി 10ന് തിയേറ്ററുകളിലേക്ക്

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥര്‍വയും ശിവകാര്‍ത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കല്‍ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യല്‍ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ […]
Read more

സ്വര്‍ണ്ണം കുതിപ്പില്‍ തന്നെ: ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണവില

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
Read more

പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ: പിഎസ്എല്‍വി സി 62 ദൗത്യം ജനുവരി 12ന്

ചെന്നൈ: പിഎസ്എല്‍വി സി 62 ദൗത്യം ജനുവരി പന്ത്രണ്ടിന് നടക്കും. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷയടക്കം പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നത്. പന്ത്രണ്ടാം തീയതി രാവിലെ പത്ത് പതിനേഴിന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം. 2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എല്‍വി സി 61 വിക്ഷേപണം. റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്‌നമായിരുന്നു അന്ന് തടസ്സമായത്. പരാജയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും ആ പ്രശ്‌നം ആവര്‍ത്തിക്കില്ലെന്നാണ് […]
Read more

നിയമസഭ തിരഞ്ഞെടുപ്പ്; പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം ചിലര്‍ വ്യക്തി താത്പര്യം കൊണ്ട് നടത്തുന്നതാണെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് മത്സര രംഗത്തുനിന്നും വിട്ട് നില്‍ക്കുന്നു എന്ന് പ്രചരണം നടന്നിരുന്നു. നിലവില്‍ 10 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. ഈ സീറ്റുകളില്‍ എല്ലാം കേരള […]
Read more

വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു; പുതിയ ഓഫീസ് മരുതംകുഴിയില്‍

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎല്‍എ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ഓഫീസ് ഒഴിയാന്‍ തീരുമാനമായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഉടലെടുത്തത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് […]
Read more

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്സിക് ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ഭൂപടം തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുന്ന, കൂടുതൽ ഇരുണ്ടതും ആഴമേറിയതും ധൈര്യസഹിതവുമായൊരു ദൃശ്യാനുഭവമായി വളർന്നു കൊണ്ടിരിക്കുകയാണ് ടോക്സിക്. ഈ വമ്പൻ ആക്ഷൻ ഡ്രാമയുടെ ലോകം ഇനി കൂടുതൽ ശക്തമാക്കിക്കൊണ്ട് മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രിയ അഭിനേത്രി രുക്മിണി വസന്ത് ആണ് മെലിസയായി ടോക്‌സികിൽ എത്തുന്നത്. സൗന്ദര്യവും ആത്മവിശ്വാസവും കർശനതയും ഒരേസമയം ഉൾക്കൊള്ളുന്ന […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും നല്‍കിയ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തിയാണെന്നുമാണ് സ്വര്‍ണ വ്യാപാരിയായ ഗോവര്‍ദ്ധന്‍ ജാമ്യ ഹര്‍ജിയിലെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ലഭിച്ച 400 […]
Read more

തദ്ദേശ സ്ഥാപനങ്ങളിലെ 122 താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ലൈബ്രേറിയന്‍,നഴ്‌സറി ടീച്ചര്‍ തുടങ്ങിയ തസ്തികകളില്‍ 122 പേരെയാണ് സ്ഥിരപ്പെടുത്തി ഉത്തരവ് ഇറങ്ങിയത്. ലൈബ്രേറിയന്‍- 86, നഴ്‌സറി ടീച്ചര്‍- 22, ആയ-14, എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പത്തുവര്‍ഷമോ അതിലധികമോ താല്‍ക്കാലിക ജോലിയില്‍ തുടരുന്നവര്‍ക്കാണ് സ്ഥിര നിയമനം. സ്ഥിരപ്പെടുത്തിയതില്‍ ഒരു വര്‍ഷം സര്‍ക്കാരിന് 1.08 കോടി രൂപയുടെ അധിക ബാധ്യത വരും. ശമ്പള വര്‍ധനയടക്കം പരിഗണിക്കുമ്പോള്‍ ബാധ്യതയുടെ കണക്ക് വര്‍ധിക്കും. സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. മറ്റ് വകുപ്പുകളിലും താത്കാലിക ജീവനക്കാരായവരെ […]
Read more
Advertisement
WhiteswanTV Footer