Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ആലപ്പുഴ ബീച്ചില്‍ വിദേശ വനിതയ്ക്കു നേരെ തെരുവ് നായ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായ ആക്രമണം. ബീച്ചില്‍ ആലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ ഫ്രഞ്ച് വനിതയെ കടിച്ചു. വിനോദ സഞ്ചാരിയായ കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി. കടിയേറ്റ് ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചില്‍ കേട്ട് ലൈഫ് ഗാര്‍ഡുമാര്‍ ഓടിയെത്തിയാണു രക്ഷിച്ചത്.ബീച്ചില്‍ നായ്ക്കള്‍ കൂട്ടമായാണു നടക്കുന്നത്. കുട്ടികള്‍ കളിക്കുന്ന സ്റ്റേജ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ കൂട്ടം കൂടി നായ്ക്കളെ കാണാം. […]
Read more

ചൈനയ്ക്ക് 50% താരിഫ്: ഭീഷണി മുഴക്കി ട്രംപ്

വാഷിംങ്ടന്‍ : ചൈനയ്ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഏപ്രില്‍ 8-നകം ചൈന പ്രഖ്യാപിച്ച യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫുകള്‍ അമേരിക്ക ചുമത്തും, ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച കൂടിക്കാഴ്ച അടക്കം എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുമെന്നും […]
Read more

പ്രതികാര താരിഫ്: ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇത് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു വ്യാപാര പങ്കാളികള്‍ക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓര്‍ഡറിലെ വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ രഹസ്യമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ എക്‌സൈസിന് കോടതി നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് […]
Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്?

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി പതിനഞ്ചിന് ആണ് പത്തും പന്ത്രണ്ടും ക്ലാസ് ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 18നാണ് പത്താം ക്ലാസ് പരീക്ഷ അവസാനിച്ചത്. ഈ വര്‍ഷം 24,12,072 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 13നാണ് പരീക്ഷ കഴിഞ്ഞത്. പരീക്ഷ കഴിഞ്ഞ് കൃത്യം 60 ദിവസത്തിന് ശേഷമാണ് ഫലം […]
Read more

വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷി ചേരാം; ട്രിബ്യൂണല്‍ അനുമതി

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ പ്രദേശവാസികള്‍ക്ക് കക്ഷിചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി . മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് അനുമതി നല്‍കിയത്. ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് […]
Read more

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി.കാസര്‍കോട് പൊയ്‌നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകള്‍ ഐശ്വര്യയാണ് വധു. തലശ്ശേരി പാറാല്‍ തമ്പുരാന്‍കണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രന്‍ 2015 മുതല്‍ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും അക്ഷയ് കളിച്ചിരുന്നു.
Read more

ഹാക്ക്‌ചെയ്യപ്പെട്ട ആക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ശ്രേയ ഘോഷാല്‍

ഹാക്ക് ചെയ്യപ്പെട്ട എക്സ് അക്കൗണ്ട് വീണ്ടെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. താന്‍ തിരിച്ചുവന്നുവെന്നും ഇനി പഴയതുപോലെ എക്സിലൂടെ എഴുതുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും ഗായിക പറഞ്ഞു. രണ്ട് മാസത്തെ പരിശ്രമത്തിനു ശേഷമാണ് ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് വീണ്ടെടുക്കാനായത്. ആരാധകര്‍ കരുതിയിരിക്കണമെന്നും നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായേക്കാമെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു. എഐയുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ചിത്രങ്ങള്‍ ഹാക്കേഴ്സ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഗായിക മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 13നാണ് ശ്രേയ ഘോഷാലിന്റെ […]
Read more

രോഗിയുമായി പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് കടലില്‍ വീണു; 3 പേര്‍ക്ക് ദാരുണാന്ത്യം

ടോക്കിയോ: രോഗിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കടലില്‍ വീണു ജപ്പാനില്‍ രോഗി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് എയര്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്. 66കാരനായ പൈലറ്റ്, ഹെലികോപ്ടര്‍ മെക്കാനിക്ക്, 28കാരിയായ നഴ്‌സ് എന്നിവരെയാണ് തീരദേശ സേന അപകടത്തിന് പിന്നാലെ കടലില്‍ നിന്ന് രക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ധരിച്ചിരുന്ന രക്ഷാ കവചം മൂലം കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ […]
Read more

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക പാസ്സാക്കി

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള തുക പാസ്സാക്കി ധനവകുപ്പ്. 41 കോടി രൂപയാണ് അനുവദിച്ച് ഉത്തരവിറക്കിയത് . ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ കിട്ടിത്തുടങ്ങും. ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയിലെ എന്‍ജിഒ ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ശമ്പളമായിരുന്നു മുടങ്ങിയത്. പദ്ധതിക്ക് ബജറ്റില്‍ പണം നീക്കിവെക്കാത്തതായിരുന്നു ശമ്പളം കിട്ടാതിരിക്കാന്‍ കാരണം. അങ്കണവാടികളുടെ സര്‍ക്കാര്‍ ചുമതലയുള്ള 1276 വനിതാ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയിട്ടും ആരോഗ്യ വകുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer