Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷി ചേരാം; ട്രിബ്യൂണല്‍ അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ പ്രദേശവാസികള്‍ക്ക് കക്ഷിചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി . മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് അനുമതി നല്‍കിയത്. ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്.

സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് ഹര്‍ജി നല്‍കിയത്. നിസാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേ പോലും നടത്താതെ സ്വമേധയാ സ്ഥലം ഏറ്റെടുത്തുവെന്നും ഫറൂഖ് കോളേജ് അറിയിച്ചിരുന്നു.

ഫറൂഖ് കോളേജിന്റെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുനമ്പം നിവാസികളുടെ ഭാഗവും വഖഫ് ട്രിബ്യൂണല്‍ കേള്‍ക്കും. കേസിലെ തുടര്‍വാദങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. ഫറോക്ക് കോളേജിന് ഭൂമി വില്‍ക്കാനുള്ള അധികാരത്തെ തുടര്‍ന്നാണ് മുനമ്പത്തെ ഭൂമി വാങ്ങിയതെന്നും 35 വര്‍ഷത്തിന് ശേഷമുണ്ടായ ആക്ഷേപമാണിതെന്നും, വിധി വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണെന്നും കേസില്‍ കക്ഷി ചേരാനെത്തിയ മുനമ്പം നിവാസികള്‍ പറയുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer