Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Munambam

മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തി

കൊച്ചി: മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സിപിഒ അൻജിത്തിനെയാണ് പൊള്ളാച്ചിയിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് അൻജിത്തിനെ കണ്ടെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നതിനാൽ അന്വേഷണം ദുഷ്കരമായിരുന്നു. കുടുംബ തർക്കത്തെ തുടർന്നാണ് അൻജിത്ത് വീട്ടിൽ നിന്ന് പോയതെന്നാണ് വിവരം. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ […]
Read more

മുനമ്പം; മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു,10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയില്ല: കെ എസ് ഹംസ

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത വിഷയത്തിൽ രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾ ശക്തമായി തുടരുന്നു. വിഷയത്തിൽ മുൻ എൽ.ഡി.എഫ് സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ രംഗത്തെത്തി. മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും വിഷയത്തിൽ നിയന്ത്രണമില്ലാതെ പ്രതികരിക്കേണ്ട സാഹചര്യമല്ലെന്നും കെ.എസ്. ഹംസ പറഞ്ഞു. മുനമ്പം ഭൂമി വഖഫ് സ്വത്തായാണ് രജിസ്റ്റർ ചെയ്തതെന്നും ഇത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ […]
Read more

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമവിരുദ്ധമെന്ന് വഖഫ് ബോർഡ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോർഡ് സുപ്രീംകോടതിയിൽ. കേസിൽ വിശദമായ വാദംകേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ഹർജി ഫയൽചെയ്തു. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമവിരുദ്ധമാണെന്നും ഭൂമി വഖഫ് ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണലാണെന്നും കോടതികൾക്കോ ജുഡീഷ്യൽ കമ്മിഷനോ അതിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അഭിഭാഷകൻ കെ.ആർ. സുഭാഷ്ചന്ദ്രൻ മുഖേന ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. റിട്ട് ഹർജിയിലോ റിട്ട് അപ്പീലിലൂടെയോ അല്ല വഖഫ് ഭൂമി […]
Read more

മുനമ്പം വഖഫ് ; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തനീക്കത്തിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി

കൊച്ചി: മുനമ്പത്തെ വഖഫ് തര്‍ക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി ഭൂസംരക്ഷണ സമിതി. റവന്യു അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാല്‍ കൊച്ചി സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ഉത്തരവ് സിംഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് മുനമ്പം ഭൂസംരക്ഷണസമിതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഭൂനികുതി പിരിക്കാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ നികുതി പിരിയ്ക്കാന്‍ […]
Read more

കേന്ദ്രമന്ത്രി കിരൺ റിജിജു ഏപ്രില്‍ 15 ന് മുനമ്പത്ത്

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഈ മാസം പതിനഞ്ചിന് മുനമ്പത്ത് എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി എത്തുന്നത്. ഒന്‍പതാം തീയതി എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു. കിരണ്‍ റിജിജു ആയിരുന്നു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുനമ്പത്തുകാര്‍ രംഗത്തെത്തിയിരുന്നു.
Read more

വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷി ചേരാം; ട്രിബ്യൂണല്‍ അനുമതി

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ പ്രദേശവാസികള്‍ക്ക് കക്ഷിചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി . മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് അനുമതി നല്‍കിയത്. ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് […]
Read more

കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം ഒമ്പതിന് മുനമ്പം സന്ദർശിക്കും

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് കിരൺ റിജിജു മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം. വൈകിട്ട് നാലുമണിയോടുകൂടി കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം. എൻഡിഎ എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കിരൺ റിജിജു എത്തുന്നത്. മുനമ്പത്ത് എത്തുന്ന കിരൺ റിജിജുവിന് സ്വീകരണം ഒരുക്കാനാണ് മുനമ്പം ജനത തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബില്ല് പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പം ജനത നടത്തിയിരുന്നത്. കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ […]
Read more

മുനമ്പം ഭൂമി വഖഫ് തന്നെയെന്ന് ലീഗ് നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

മുനമ്പത്തെ ഭൂമി വഖഫ് തന്നെയെന്ന് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തില്‍ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും. കാര്യകാരണങ്ങള്‍ സഹിതം ഉയര്‍ത്തിയാണ് ഭൂമി വഖഫിന്റേത് അല്ലെന്ന വാദം സതീശന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലീഗ് നേതാക്കള്‍ ഒന്നടങ്കം ഈ നിലപാട് തള്ളുകയാണ്. കഴിഞ്ഞ ദിവസം കെഎം ഷാജി മുനമ്പം വഖഫ് ഭൂമി തന്നെയെന്ന നിലപാട് ആവര്‍ത്തിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും വെറും ഭൂമി പ്രശ്‌നമെങ്കില്‍ […]
Read more

ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു

ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ നേതാക്കളെ അനുഗമിച്ചു. കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix