Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

കണ്‍സ്യൂമര്‍ ഫെഡ് വിഷു-ഈസ്റ്റര്‍ ചന്ത ഈ മാസം 12 മുതല്‍

തിരുവനന്തപുരം : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന സഹകരണ വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത ഏപ്രില്‍ 12 ശനിയാഴ്ച മുതല്‍ 21 വരെ. തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്തകള്‍ നടത്താനാണ് തീരുമാനം. വിഷു-ഈസ്റ്റര്‍ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും, 14 ജില്ലാ കേന്ദ്രങ്ങളിലെ വില്‍പ്പന ശാലകളും ഉള്‍പ്പെടുത്തി 170 […]
Read more

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി ; കനത്ത നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം

കൊല്ലം: സംഘടനാ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കെപിസിസിയുടെ നടപടി. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡര്‍ ഫണ്ട് അടക്കമുളള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി ചുമതലയില്‍ നിന്ന് മാറ്റി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പിലാക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ […]
Read more

ആശമാരുമായുള്ള മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച ഇന്ന്; ട്രേഡ് യൂണിയനുകള്‍ക്കും ക്ഷണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തുന്ന മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച ഇന്ന്. രാപ്പകല്‍ സമരം 53 ദിവസവും നിരാഹാര സമരം 15 ദിവസവും പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചര്‍ച്ച. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ആരോഗ്യ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനെ കൂടാതെ, സി.ഐ.ടി.യു. ഐ.എന്‍.ടി.യു.സി. സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല […]
Read more

കല്‍പ്പറ്റയില്‍ കസ്റ്റഡിലെടുത്ത യുവാവ് തൂങ്ങിമരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കല്‍പ്പറ്റ:പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി വീട്ടില്‍ ഗോകുലിനെയാണ് (18) ചൊവ്വാഴ്ച സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫുള്‍കൈ ഷര്‍ട്ടൂരി ശൗചാലയത്തിലെ ഷവറില്‍ […]
Read more

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

പീരുമേട്: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പീരുമേട് പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസാണ് (68) മരിച്ചത്. കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ബസ് വരുന്നതുകണ്ട് ഓടി മാറാന്‍ ശ്രമിച്ച സ്റ്റാന്‍സിലാവോസിനെ ഇടിച്ച ശേഷം ബസ് മുന്‍പോട്ടുനീങ്ങി നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്റെ വശത്തായി വലിയ കുഴിയും ഇതിന് സമീപത്തായി 11 […]
Read more

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല്‍ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് […]
Read more

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ലഹരിവേട്ട; 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനും പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ ലഹരിവേട്ട. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഹരിക്കടത്തിന്റെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണു വിവരം മറ്റു വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കപ്പലുകള്‍ അടക്കമുള്ളവക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ […]
Read more

ത​മി​ഴ്നാ​ട് ബി.​ജെ.​പിയിൽ​നി​ന്ന് കെ. ​അ​ണ്ണാ​മ​ലൈ​ പുറത്തേക്കോ?

ത​മി​ഴ്നാ​ട് ബി.​ജെ.​പി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് കെ. ​അ​ണ്ണാ​മ​ലൈ​യെ മാ​റ്റി​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ബി.​ജെ.​പി നേ​തൃ​ത്വം ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പ​ത്തു മാ​സ​ത്തി​ന​കം ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ അ​ണ്ണാ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് ശ​ക്ത​മാ​യ മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നുള്ള ബി.​ജെ.​പിയുടെ തീ​രു​മാ​നത്തിന് പിന്നാലെയാണ് അണ്ണാമലെെയെ നീക്കാനുള്ള തീരുമാനത്തിനും മൂർച്ചയേറുന്നത്. അ​ണ്ണാ ഡി.​എം.​കെയിലെ മുതിർന്ന നേതാക്കളായ എം.​ജി.​ആ​റിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം […]
Read more

ഏറ്റുമാനൂരില്‍ അമ്മയും മക്കളുടെയും ആത്മഹത്യ ; പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയില്‍ നിന്ന് പുറത്തിറങ്ങുന്നത്. നോബി തന്നെയാണ് കേസിലെ പ്രതിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. . പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണത്തിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കുന്നത് സമൂഹത്തിന് […]
Read more

ഭൂമിതട്ടിപ്പ് കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് മുന്‍മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്

കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസില്‍ സിപിഎം നേതാവും മുന്‍ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷര്‍ ആന്റ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് താമരശ്ശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2009 -2011 കാലഘട്ടത്തില്‍ ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിന്റെ പേരിലേക്ക് ഭൂമി എഴുതി നല്‍കുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നുമാണ് പരാതി. പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer