Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ

കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് എംഎല്‍എ ഓഫീസ് എല്‍ദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത്. എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റി. ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കൂകയാണ്. ഡിസംബര്‍ മാസം ആദ്യമാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഓഫീസ് മാറ്റിയത്. വാടക […]
Read more

നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ കാത്തിരുന്ന ഇന്ത്യക്കാരന് ദാരുണാന്ത്യം

എഡ്മിന്റണ്‍ : കാനഡയിലെ എഡ്മിന്റണില്‍ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. ശ്വാസംമുട്ടലും നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്തിനെ ചികിത്സിക്കാനായി എട്ട് മണിക്കൂറിലേറെ സമയം അധികൃതര്‍ കാത്തുനിര്‍ത്തിയതായി പിതാവ് കുമാര്‍ ശ്രീകുമാര്‍ ആരോപിച്ചതായി ‘ഗ്ലോബല്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് പ്രശാന്തിന്റെ ഭാര്യയും ആരോപിക്കുന്നു. ഡിസംബര്‍ 22നാണ് സംഭവം ഉണ്ടായത്. ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ പ്രശാന്തിനെ ഉടന്‍ തന്നെ തെക്കുകിഴക്കന്‍ എഡ്മിന്റണിലെ […]
Read more

‘വവ്വാല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വീണ്ടും ഏവരേയും അതിശയിപ്പിച്ച് ‘വവ്വാല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ 26-നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ മുന്‍പേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകള്‍ നമ്മുടെ ഭാഷയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പര്‍ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാര്‍ കൂടെ അണിചേരുമ്പോള്‍ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ. ഷഹ്‌മോന്‍ ബി പറേലില്‍ എന്ന സംവിധായകന്റെ മികവ് ഇനി തീയറ്ററില്‍ […]
Read more

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് . ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണനാണ് ഇടനിലക്കാരനെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എസ് പി എസ. […]
Read more

തൃപ്പൂണിത്തുറയില്‍ ബിജെപി; അഡ്വ. പിഎല്‍ ബാബു ചെയര്‍മാന്‍

കൊച്ചി: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക്. ബിജെപി നേതാവ് അഡ്വ. പി എല്‍ ബാബു മുനിസിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്. രണ്ടു റൗണ്ടായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 18 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് […]
Read more

കൊച്ചി മേയറായി വികെ മിനിമോള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍

കൊച്ചി: വികെ മിനിമോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സ്ഥാനമേറ്റു. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ വി കെ മിനിമോള്‍ 48 വോട്ട് നേടി. ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക സുദര്‍ശന് 22 വോട്ടുകളും എന്‍.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. മിനിമോളെ ഷാള്‍ അണിയിച്ച് ദീപ്തി മേരി വര്‍ഗീസ് അഭിനന്ദിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വര്‍ഗീസ് ഇറങ്ങിപ്പോയി. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ […]
Read more

രാജ്യവ്യാപക സര്‍വീസ് കാമ്പയിനുമായി ടിവിഎസ്

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യവ്യാപകമായി സര്‍വീസ് കാമ്പയിന്‍ പ്രഖ്യാപിച്ചു. പുതിയ വര്‍ഷത്തില്‍ വാഹനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ലക്ഷ്യമിട്ട് 2026 ജനുവരി 5 വരെയാണ് കാമ്പയിന്‍ നടത്തുന്നത്. പുതിയ വര്‍ഷത്തില്‍ പുതുമയോടെ യാത്ര തുടങ്ങാം (റിസോള്‍വ്, റിഫ്രഷ് ആന്‍ഡ് റെയ്ഡ്) എതാണ് പ്രമേയം. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ കാമ്പയിന്റെ ഭാഗമാവും. കാമ്പയിന്‍ കാലയളവില്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് എഞ്ചിന്‍, ബ്രേക്ക്, ഇലക്ട്രിക്കല്‍ […]
Read more

വര്‍ക്കലയില്‍ 19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; വിദഗ്ദ ചികിത്സക്ക് പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യപാനി ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കൊച്ചിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച് ട്രെയിനില്‍ കയറിയ സുരേഷ് കുമാര്‍ എന്നപ്രതി പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനില്‍ […]
Read more

ഇടുക്കിയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി: മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം. നാല്‍പ്പതുകാരനായ പുളിക്കമണ്ഡപത്തില്‍ റോബിന്‍ ആണ് മരിച്ചത്. പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. സോജന്‍ കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ക്രിസ്മസ് ദിവസം മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തിരുവനന്തപുരം മേയര്‍: ശ്രീലേഖ കടുത്ത അതൃപ്തിയില്‍; അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി […]
Read more
Advertisement
WhiteswanTV Footer