Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

ഇരയുമല്ല, അതിജീവിതയുമല്ല; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവര്‍. ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്ന് സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ […]
Read more

ഹാല്‍ സിനിമ വിവാദം: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; ചിത്രം ക്രിസ്മസിന് തീയേറ്ററുകളില്‍

കൊച്ചി: വിവാദങ്ങള്‍ ഒടുവില്‍ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തും. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിടും. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശവുമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരെ നല്‍കിയത്. വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വ്യത്യസ്ത […]
Read more

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചസംഭവം:ബസ്ക്ലീനര്‍ പിടിയില്‍

മലപ്പുറം: സ്‌കൂള്‍ ബസില്‍ വച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
Read more

രാഹുല്‍മാങ്കൂട്ടത്തിലിന്റെ ബലാത്സംഗ കേസ്: സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയെ അവഹേളിച്ചന്ന കേസില്‍ സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ അഡീ. ഒന്നാം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷന്‍ സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയ മമ്മൂട്ടി, സംവിധായകന്‍ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ്, മിഷ്‌കിന്‍, കായദു ലോഹര്‍ , സംയുക്ത വിശ്വനാഥന്‍, എന്നിവരുമായും സംവദിക്കുകയും കുറച്ചു സമയം സെറ്റില്‍ ചിലവിടുകയും ചെയ്തു. സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം […]
Read more

വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം ‘ഒരു പേരെ വരലാര്’ റിലീസായി

വിജയുടെ അവസാന അഭിനയചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജന നായകന്‍’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാല്‍ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെതുന്നത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസര്‍ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും […]
Read more

കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ഇന്ന്. കോര്‍ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയോടു കൂടി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനാണ് തീരുമാനം. പാരഡി ഗാന വിവാദത്തില്‍ പ്രതികളായവര്‍ക്ക് മുഴുവന്‍ സംരക്ഷണവും നല്‍കുന്ന കാര്യവും യോഗത്തില്‍ ഉയരും. കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി അധ്യക്ഷന്‍ മാരുടെയും […]
Read more

കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ അടക്കം 19 സിനിമകള്‍ക്ക് കേന്ദ്രം സെന്‍സര്‍ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെയുയര്‍ന്നത് കടുത്ത പ്രതിഷേധമായിരുന്നു. വ്യാപക വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രം ആറ് സിനിമകള്‍ ഒഴികെ മറ്റ് ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കുകയായിരുന്നു. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം […]
Read more

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവസാനനിമിഷം പ്രഖ്യാപനം മാറ്റിയത്. മലയാളത്തില്‍ പുരസ്‌കാരത്തിനായി ഇത്തവണ എന്‍ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മായാ മനുഷ്യര്‍ എന്ന നോവലിനെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 24 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഇന്ന് വൈകിട്ട് 3:00 മണിക്ക് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. കേന്ദ്ര സാഹിത്യ അക്കാദമി അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നതാണ്. കൃത്യം 3 മണിയ്ക്ക് തന്നെ പ്രഖ്യാപനം മാറ്റിവെച്ചതായി […]
Read more

വിബി ജി റാം ജി ബില്‍ ലോക്‌സഭയില്‍ പാസാക്കി; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

ഡല്‍ഹി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്‌സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്‌സിംഗ് ചൗഹാന്‍ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ ബിജെപി […]
Read more
Advertisement
WhiteswanTV Footer