Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

കൈക്കൂലി കേസ്; ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ നടപടിയില്ല

തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു. ഗുരുതര കണ്ടെത്തലുകളുള്ള ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടിയില്ല. എസ്പിക്കും, ഡിവൈഎസ്പിക്കും സംരക്ഷണം നല്‍കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. വനിത എസ്‌ഐമാരോട് മോശമായ സന്ദേശം അയച്ച എസ്പി വിനോദ് കുമാറിനും സംരക്ഷണം ഒരുക്കുകയാണ്. പോഷ് ആക്ട് പ്രകാരമുള്ള അന്വേഷണം എങ്ങുമെത്തിയില്ല . പ്രതിയായ സ്ത്രീയെ ബലാത്സഗം ചെയ്ത ഡിവൈഎസ്പി ഉമേഷിനെതിരെയും കേസെടുത്തില്ല. സംഭവത്തില്‍ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കേസെടുക്കണമെന്ന ഉത്തരമേഖല ഐജിയുടെ […]
Read more

മലയാളത്തിന്റെ പ്രീയ ശ്രീനി ഇനി ഓര്‍മ്മ ; സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത്. ദീര്‍ഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ശ്രീനിവാസന്‍. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് […]
Read more

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ബുള്‍ഡോസ് ചെയ്തിരിക്കുന്നു; സോണിയഗാന്ധി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ബുള്‍ഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തില്‍ എടുക്കാതെ പുതിയ ബില്‍ പാസാക്കി.കഴിഞ്ഞ 11 വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമര്‍ശിച്ചു. തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഇനി ഡല്‍ഹിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ആര്‍ക്ക് തൊഴില്‍,എത്ര, എവിടെ, ഏതുതരം തൊഴില്‍ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ […]
Read more

ടൂറിസം സര്‍ക്യൂട്ട് പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു* : അഡ്വ.ഷോണ്‍ ജോര്‍ജ്

കോട്ടയം: കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സര്‍ക്യൂട്ട് പ്രാഥമിക പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോണ്‍ ജോര്‍ജ് അറിയിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും,സംസ്ഥാനസര്‍ക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനുമാണ് സമര്‍പ്പിച്ചത്. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ 40 കിലോമീറ്റര്‍ ഉള്ളില്‍ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി […]
Read more

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാന്യമായി വസ്ത്രം ധരിച്ച് ഓഫിസിലെത്തണമെന്ന് സര്‍ക്കുലറിറക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ‘മാന്യമായ’ വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ വകുപ്പ് മേധാവികള്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നതില്‍ വ്യക്തത വരുത്തിയാണ് പേഴ്സണല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് റിഫോംസ് വകുപ്പ് (DPAR) കമ്മ്യൂണിക് കത്തയച്ചത്. […]
Read more

നിഖില വിമലിന്റെ പെണ്ണ് കേസ് ‘; ട്രെയ്ലര്‍ പുറത്ത്

നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. […]
Read more

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ബന്ധുക്കള്‍ വിസമ്മതിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസം

തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം ചണ്ഡീഗഡില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബന്ധുക്കള്‍ വിസമ്മതിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.മുന്‍കൈയെടുക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. മാനുഷിക പ്രശ്‌നമായി കണ്ടു മൃതദേഹം ചണ്ഡീഗഡില്‍ […]
Read more

ടി20 ലോകകപ്പ് 2026; സഞ്ജു ടീമില്‍, ഗില്‍ പുറത്ത്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍. ശുഭ്മാന്‍ ഗില്ലിനും ജിതേഷ് ശര്‍മ്മക്കും ടീമില്‍ ഇല്ല. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പര്‍. ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യപിച്ചത്. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി 20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 […]
Read more

ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
Read more

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയത്: അറസ്റ്റിലായ ഗോവര്‍ദ്ധന്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്നും മൊഴി. സ്വര്‍ണ്ണം വാങ്ങാന്‍ ഡെപ്പോസിറ്റ് ആയി ഒന്നരക്കോടി നല്‍കി. പണം നല്‍കിയതിന്റെ തെളിവുകളും എസ്ഐടിക്ക് മുമ്പില്‍ ഹാജരാക്കി. റിമാന്‍ഡിലുള്ള പങ്കജ് ഭണ്ടാരി ഗോവര്‍ദ്ധന്‍ എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിന് തയ്യാറെടുക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കുന്നതില്‍ […]
Read more
Advertisement
WhiteswanTV Footer