Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാന്യമായി വസ്ത്രം ധരിച്ച് ഓഫിസിലെത്തണമെന്ന് സര്‍ക്കുലറിറക്കി കര്‍ണാടക സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ‘മാന്യമായ’ വസ്ത്രം ധരിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

വിവിധ വകുപ്പ് മേധാവികള്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നതില്‍ വ്യക്തത വരുത്തിയാണ് പേഴ്സണല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് റിഫോംസ് വകുപ്പ് (DPAR) കമ്മ്യൂണിക് കത്തയച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ ചില ജീവനക്കാര്‍ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതായി പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഡിപിഎആറിന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ജീവനക്കാര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പലരും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കി.

കോര്‍പ്പറേറ്റ് ഓഫീസുകളില്‍ നിന്ന് വ്യത്യസ്തമായി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് ഇല്ല. എന്നിരുന്നാലും, ചില യുവാക്കള്‍ കോളേജ് വിദ്യാര്‍ത്ഥികളെപ്പോലെ വസ്ത്രം ധരിക്കുന്നു.

ഇത് സ്വീകാര്യമല്ല. അവര്‍ കീറിയ ജീന്‍സുകളും സ്ലീവ്ലെസ് വസ്ത്രങ്ങളും വളരെ ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കര്‍ണാടക സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സി.എസ്. ഷഡക്ഷരി ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഒരാളുടെ വസ്ത്രധാരണം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ മാന്യത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer