ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ബുള്‍ഡോസ് ചെയ്തിരിക്കുകയാണ്.
പ്രതിപക്ഷത്തിനെ വിശ്വാസത്തില്‍ എടുക്കാതെ പുതിയ ബില്‍ പാസാക്കി.കഴിഞ്ഞ 11 വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമര്‍ശിച്ചു.
തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു.
ഇനി ഡല്‍ഹിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ആര്‍ക്ക് തൊഴില്‍,എത്ര, എവിടെ, ഏതുതരം തൊഴില്‍ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധര്‍ ആണെന്നും സോണിയഗാന്ധി വ്യക്തമാക്കി .
ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയില്‍ നിലപാടെടുത്തപ്പോള്‍ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വിബി ജി റാം ജി ബില്‍ പാസാക്കിയത്.






