തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം ചണ്ഡീഗഡില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ബന്ധുക്കള്‍ വിസമ്മതിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്.
പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
മുന്‍കൈയെടുക്കും.
കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കും.
മാനുഷിക പ്രശ്‌നമായി കണ്ടു മൃതദേഹം ചണ്ഡീഗഡില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




