Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: GREESHMA JOSHI

മോഹന്‍ലാല്‍ നായകനായി വൃഷഭ, ട്രെയിലര്‍ പുറത്ത്

മോഹന്‍ലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് വൃഷഭ. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗ കേസില്‍ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫെന്നാണ് കേസ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. എന്നാല്‍ മരുന്ന് എത്തിച്ചത് യുവതി ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മരുന്ന് എന്തിനുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ഹര്‍ജിയില്‍ ജോബി ജോസഫ് പറയുന്നത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച യുവതി അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ […]
Read more

പ്രധാനമന്ത്രി നാളെ ഒമാനില്‍; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത

ഡല്‍ഹി: സുപ്രധാന ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഒമാനിലെത്തുക. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന വിഷയം. ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിച്ചാല്‍ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചര്‍ച്ചകള്‍ക്കായി ഉന്നതതല സംഘവും […]
Read more

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബില്‍ അവതരണത്തെ എതിര്‍ത്തു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎയെ കാലത്തേക്കാള്‍ ഫണ്ട് വകയിരുത്തിയെന്നും […]
Read more

വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സമീപത്തുള്ള തോട്ടത്തില്‍ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോള്‍ കടുവയെ കണ്ടെത്തിയിരിക്കുന്നത്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആര്‍ ആര്‍ […]
Read more

‘കേരള കോണ്‍ഗ്രസ് എം LDF വിടില്ല; ജോസഫ് വിഭാഗം പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെന്ന്; ജോസ് കെ മാണി

തിരുവനന്തപുരം : എല്‍ഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എം. യുഡിഎഫിനൊപ്പമെന്ന് വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രമാണ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ സിംഗിള്‍ മെജോറിറ്റി ഉള്ളത് കേരള കോണ്‍ഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്. സംഘടനാപരമായി […]
Read more

‘IFFK പ്രതിസന്ധി: ബോധപൂര്‍വ്വം സൃഷ്ടിച്ചത്; സിനിമകള്‍ക്കുള്ള വിലക്ക് രാഷ്ട്രീയ അജണ്ട’; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പലസ്തീനില്‍ നിന്നുള്‍പ്പെടെയുള്ള 19 സിനിമകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രനിലപാടിനെതിരെ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ . വിലക്ക് രാഷ്ട്രീയ അജണ്ടയെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയെന്നുമാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പ്രതികരിച്ചു. ലോകത്തെ തന്നെ മാതൃകാപരമായ മേള ഐഎഫ്എഫ്‌കെ. 29 എഡിഷനുകളില്‍ ഇല്ലാത്ത പ്രശ്‌നമാണിപ്പോള്‍നടക്കുന്നത്. ബോധപൂര്‍വ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്ടിച്ച പ്രശ്‌നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിനിമകളുടെ അനുമതി ആദ്യം തന്നെ […]
Read more

IFFK 2025: 19 ഓളം സിനിമകള്‍ പ്രതിസന്ധിയില്‍; പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: സെന്‍സര്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ കേരളം രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളുടെ പ്രദര്‍ശനത്തില്‍ അനിശ്ചിതത്വം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് സിനിമകളുടെ പ്രദര്‍ശനമാണ് മുടങ്ങിയത്. ഇന്ന് ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചലച്ചിത്ര മേളയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ‘ബാറ്റില്‍ഷിപ്പ് പൊട്ടംപ്കിന്‍’ അടക്കമുള്ള സിനിമകളുടെ പ്രദര്‍ശനം പ്രതിസന്ധിയിലാണ്. പലസ്തീന്‍ പാക്കേജിലെ 3 സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി […]
Read more

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വാഹനാപകടം; നാല് പേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം, കനത്ത പുകമഞ്ഞില്‍ ഡല്‍ഹി-ആഗ്രാ എക്‌സ്പ്രസ് പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകടകാരണം. നിലവില്‍ ഡല്‍ഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തില്‍ തുടരുന്നു. നാല് ബസുകളും നിരവധി കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിച്ചു. ഇതാണ് അപകടത്തിന്റെ […]
Read more

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു

തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും രജിത്ത് രഘുവും നിര്‍മ്മിച്ച്, ഇര്‍ഷാദ്, കുക്കു പരമേശ്വരന്‍, ഡോ. ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് സമസ്താലേക . പ്രദര്‍ശനവേദിയില്‍ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിറഞ്ഞ സദസ്സിന്റെ കയ്യടിയോടെയാണ് […]
Read more
Advertisement
WhiteswanTV Footer