Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

സ്വര്‍ണ്ണ വില ഇടിഞ്ഞു: പവന് 1,120 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപയാണ് സ്വര്‍ണവില. വില്‍പന സമ്മര്‍ദ്ദം വില കുറയാന്‍ കാരണമായതായി പറയപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98,800 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. സ്വര്‍ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്.
Read more

ശിവരാജ് കുമാര്‍ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അര്‍ജുന്‍ ജന്യ പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ട്രെയ്ലര്‍ പുറത്ത്

കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ […]
Read more

പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് ഏഴ് മാസങ്ങള്‍ക്ക് ശേഷം എന്‍ഐഎ കുറ്റപ്പത്രം സമര്‍പ്പിച്ചു.ആക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചനയെന്ന് എന്നാണ് കുറ്റപ്പത്രത്തിലുള്ളത്. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ ലഷ്‌ക്കര്‍ ഇ തായിബ, ടിആര്‍എഫ് അടക്കം സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തിട്ടുണ്ട് . 1597 പേജുള്ള കുറ്റപ്പത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട് ആണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ നേരത്തെ സൈന്യം വധിച്ചിരുന്നു. ഇവരെയും പിന്നീട് […]
Read more

സംവിധായകനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും

തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയില്‍ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2 ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ചോദ്യം ചെയ്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് സ്ത്രീ പരാതി നല്‍കിയത്. ഐഎഫ്എഫ്‌കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി […]
Read more

‘ഡോസു’മായി സിജു വില്‍സണ്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ ഡോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്‌സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്.ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ‘ഇടതുമുന്നണിക്ക് തിരിച്ചടിയില്ല’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ ഈ മാസം തന്നെ ചേരുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടായിയെന്നും സിപിഎമ്മിനെതിരെ കപട മുദ്രാവാക്യം ഉണ്ടായെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ എടുത്താല്‍ ബിജെപി മുന്നേറ്റമില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍, കോണ്‍ഗ്രസമുമായി ഒരിടത്തും സഹകരിക്കില്ലെന്നും […]
Read more

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുല്‍ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നല്‍കികൊണ്ടുള്ള വിധി വന്നത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ അന്വേഷണവുമായി സഹകരിക്കാത്തിനാല്‍ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 […]
Read more

ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഐഎം സ്ഥാനാര്‍ഥി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണം. സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജു സന്ദീപാണ് വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും എന്നുമാണ് അഞ്ജുവിന്റെ വിശദീകരണം. ഞാന്‍ അടിയുറച്ച സഖാവാണ്. എന്റെ പാര്‍ട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാന്‍ അവിടെ പോയത്. എന്റെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് […]
Read more

ശബരിമലയില്‍ ഭക്തജന തിരക്ക്; തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇതുവരെ ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 25 ലക്ഷം കടന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വര്‍ധിച്ചിരിക്കുത്. 12 മണി വരെ ദര്‍ശനം നടത്തിയത് അര ലക്ഷം പേരാണ്. ഇന്നലെ 65,632 പേരാണ് ദര്‍ശനംനടത്തിയത്. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും തിരക്ക് കുറവും ഇന്നലെയായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷത്തി പതിനായിരത്തിലധികം ഭക്തരെത്തി ദര്‍ശനം നടത്തി.
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദ്ദാനിലേക്ക്: അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: നാല് ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോര്‍ദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദര്‍ശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോര്‍ദ്ദാനിലേക്ക് പുറപ്പെട്ടത്. ജോര്‍ദ്ദാന്‍ കൂടാതെ എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളും മോദിയുടെ സന്ദര്‍ശന പട്ടികയിലുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോര്‍ദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലാണ് മോദിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. നാളെ രാവിലെ ഇന്ത്യയിലെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix