Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. 20 ദിവസത്തോളം നീണ്ടുനിന്ന പ്രചരണപ്രവര്‍ത്തനങ്ങളാണ് നാളെ വൈകുന്നേരം അവസാനിക്കുക.
Read more

അട്ടപ്പാടിയില്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: കടുവ സെന്‍സസിനിടെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരില്‍ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടില്‍ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെയും സംഭവം.
Read more

പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം: സംഭവം വര്‍ക്കലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരി മരിച്ചു. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനഭവനില്‍ മീനയാണ് മരിച്ചത് (51). വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുപത് വര്‍ഷമായി പ്രിന്റിംഗ് പ്രസില്‍ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തില്‍ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
Read more

തീയേറ്ററുകളില്‍ 100 ദിവസം പിന്നിട്ട് ‘ലോക’ ; ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം

മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ തീയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തില്‍ വളരെ അപൂര്‍വമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകളില്‍ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആര്‍ ഫോറം മാള്‍, പിവിആര്‍ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി […]
Read more

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കാര്‍ അപകടത്തില്‍പെട്ടു; 4 അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് അയ്യപ്പഭക്തര്‍ അടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികള്‍ ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ […]
Read more

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും

കൊല്ലം: കൊട്ടിയത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍, പ്രോജക്ട് ഹെഡ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എന്‍എച്ച്എഐ അധികൃതരില്‍ നിന്നും കളക്ടര്‍ വിശദീകരണം തേടും. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷനോട് എന്‍എച്ച്എഐ റിപ്പോര്‍ട്ട് […]
Read more

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍ പങ്കെടുത്ത സംഭവം ; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍ എംപി പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂര്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. വിരുന്നിന് ക്ഷണം നല്‍കിയവരും പോയവരും ചോദ്യം നേരിടണം എന്ന് എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു. താനായിരുന്നെങ്കില്‍ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും ഖേര. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ക്ഷണിച്ചിരുന്നില്ല. അതേസമയം വിദേശകാര്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തന്നെ […]
Read more

രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പ്രാഥമിക ചികിത്സക്ക് വേണ്ടിയാണ് ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജയിലില്‍ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ […]
Read more

‘തായേ തായേ’; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റര്‍’ പുതിയ ഗാനം പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘തായേ തായേ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ‘കഥ തുടരും’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ഗോപകുമാറും ഇതിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധര്‍ സംഗീതം നല്‍കിയ ഈ ഗാനം തെലുങ്കില്‍ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി […]
Read more

കൊടകര കുഴല്‍പ്പണക്കേസ്; ട്രയല്‍ കോടതി മാറ്റാനുള്ള നീക്കവുമായി ഇ ഡി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കൊച്ചിയിലെ ഇ ഡി കോടതിയിലേയ്ക്ക് മാറ്റാന്‍ നീക്കം. കൊടകര കുഴല്‍പ്പണക്കേസിന്റെ ട്രയല്‍ കോടതി മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. വിഷയത്തില്‍ ഇ ഡി കേസിനൊപ്പം നിലവില്‍ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇഡി ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍, ഇഡി നീക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ മാത്രമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix