Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

തിരു വീര്‍ – ഐശ്വര്യ രാജേഷ് ചിത്രം ‘ ഓ സുകുമാരി’; നിര്‍മ്മാണം ഗംഗ എന്റര്‍ടൈന്‍മെന്റ്സ്

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഓ സുകുമാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായികയായി വേഷമിടുന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓ സുകുമാരി’. സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന് ജാമ്യമില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പരാതിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. കേസ് പരിഗണിച്ച ഉടന്‍ തന്നെ ജാമ്യം നല്‍കാനാകില്ല. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, വാസു വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് […]
Read more

സംസ്ഥാനത്ത് എലിപ്പനി രോഗികളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 356 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകളാണിത്. പ്രതിമാസം 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും. മണ്ണില്‍ എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുല്‍ പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും. രാഹുലും തെളിവുകള്‍ മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴു ദിവസമായി രാഹുല്‍ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു […]
Read more

ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപള്ളിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കാര്‍ത്തികപള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്നാണ് വെടിയുണ്ടകള്‍ ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്യൂഷന് പോയപ്പോള്‍ അവിടത്തെ സമീപത്തെ പറമ്പില്‍ നിന്ന് വെടിയുണ്ടകള്‍ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി

പാലക്കാട്: ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉപയോഗിച്ച റെഡ് പോളോ കാര്‍ നല്‍കിയ സിനിമ നടിയില്‍ നിന്ന് എസ്‌ഐടി വിവരങ്ങള്‍ തേടി. രാഹുലിന് കാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണില്‍ സംസാരിച്ചത്. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്നാണ് പൊലീസ് നടിയോട് ചോദിച്ചറിഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നല്‍കിയ മറുപടി. ബംഗളൂരുവിലുള്ള നടിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ […]
Read more

രാഹുല്‍മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വളരെനാള്‍ മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് പെണ്‍കുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.
Read more

കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയര്‍ ആര്യ രാജേന്ദ്രനെയും സച്ചിന്‍ ദേവ് എംഎല്‍എയേയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസില്‍ നിന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി. മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല. യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2024 ഏപ്രില്‍ 27 […]
Read more

സുബോധ് ഖാനോല്‍ക്കര്‍ – ദിലീപ് പ്രഭാവല്‍ക്കര്‍ ചിത്രം ‘ദശാവതാരം’ ട്രെയ്ലര്‍ പുറത്ത്; ചിത്രം ഡിസംബര്‍ 12 ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്‌സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന ‘ദശാവതാരം’ മലയാളം പതിപ്പിന്റെ ട്രെയ്ലര്‍ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് ആണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഓഷ്യന്‍ ഫിലിം കമ്പനി, ഓഷ്യന്‍ ആര്‍ട്ട് ഹൌസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സുജയ് ഹാന്‍ഡെ, ഓങ്കാര്‍ കേറ്റ്, സുബോധ് ഖനോല്‍ക്കര്‍, അശോക് ഹാന്‍ഡെ, ആദിത്യ ജോഷി, നിതിന്‍ സഹസ്രബുധെ, […]
Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയില്‍. വയനാട് കേണിച്ചിറ സ്വദേശി ജില്‍സന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. ഏഴ് മാസമായി റിമാന്‍ഡിലാണ് ജിന്‍സണ്‍. ഇന്നലെ രാത്രിയാണ് ജിന്‍സണ്‍ ആത്മഹത്യ ചെയ്തത്. കത്തി കൈക്കലാക്കുകയും രാത്രിയോടെ കഴുത്ത് അറുക്കുകയുമായിരുന്നു. രാവിലെ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സഹ തടവുകാര്‍ വിവരമറിയിക്കുകയും ജയില്‍ അധികൃതര്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix