Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനങ്ങള്‍ റദ്ദാക്കിയതിന്റെയും വൈകിയതിന്റെയും വിശദീകരണം തേടി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കി. 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക വിഷയങ്ങള്‍ കാരണമാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഡല്‍ഹിയില്‍ മാത്രം ഇന്‍ഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബംഗളൂരുവില്‍ നിന്നുള്ള 32 വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ ഇന്നലെ […]
Read more

രാഹുലിനെതിരായ രണ്ടാമത്തെ കേസ്; പരാതിക്കാരിയെക്കുറിച്ച് വിവരം ലഭിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിക്കാരിയുടെ വിവരങ്ങൾ കെപിസിസി നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാൻ പ്രത്യേക സംഘം തീരുമാനിച്ചു. മൊഴിയിൽ അവൾ ഉറച്ച് നിന്നാൽ രാഹുലിന് പ്രതിസന്ധി കൂടും. രണ്ടാമത്തെ ബലാൽസംഗ കേസിലെ എഫ്ഐആർ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ നൽകും. ലൈംഗിക പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി വിധി പറയും. ഇന്നലെ അടച്ചിട്ട കോടതിയിൽ ഇരുവിഭാഗങ്ങളും വാദം നടത്തി. യുവതിയെ നിരന്തരം പീഡിപ്പിക്കുകയും നിർബന്ധിച്ച് […]
Read more

സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി

കൽപ്പറ്റ: സ്ഥാനാർത്ഥിയുടെ വീട്ടിനടുത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഭക്ഷ്യകിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് പതിനഞ്ച് ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള വിതരണമാണെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. എന്നാല്‍ വീട്ടുപയോഗത്തിനും തെരഞ്ഞെടുപ്പ് പരിപാടികളിൽ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതിനുമാണ് കിറ്റുകൾ കൊണ്ടുവന്നതെന്ന് സ്ഥാനാർത്ഥിയും ഭർത്താവ് കെ.കെ. ശശികുമാറും വ്യക്തമാക്കി.
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും എം എല്‍ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളില്‍ പലരും പരസ്യമായി പ്രകടിപ്പിച്ചത്. കെ കെ രമ എം എല്‍ എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, ദീപ്തി […]
Read more

ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രണത്തിന് ബൗണ്‍സര്‍മാര്‍ വേണ്ട; ഹൈക്കോടതി

കൊച്ചി:ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ‘ബൗണ്‍സേഴ്സിനെ’ നിയോഗിച്ചതിനെതിരൈയാണ് കോടതി ഉത്തരവ്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഇത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കഴിഞ്ഞ ആഴ്ചയാണ് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഉത്സവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബൗണ്‍സര്‍മാരെ നിയന്ത്രിച്ചതെന്നാണ് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. സ്വകാര്യ ബൗണ്‍സര്‍മാര്‍ […]
Read more

‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ഉടന്‍ പ്രദര്‍ശനത്തിന്

ഉണ്ണി രാജ,സി എം ജോസ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍,ജലജാ റാണി,നിധിഷ,നിമിഷ ബിജോ,കൃഷ്ണപ്രിയ,വിലു ജനാര്‍ദ്ദനന്‍,പ്യാരിജാന്‍കൃഷ്ണ ബാലുശ്ശേരി,ഷെറിന്‍ തോമസ്,റീന തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്‌ലോര്‍മില്‍ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്‍ന്റെ ഏറേ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. […]
Read more

ന്യൂനമര്‍ദ്ദപാത്തി; 9 ജില്ലകളില്‍ മഴ കനക്കും

തിരുവനന്തപുരം: വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് കേരളത്തില്‍ 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. […]
Read more

രാഹുല്‍മാങ്കൂട്ടത്തിലിന്റെ ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തുടര്‍വാദത്തിനായി നാളേക്ക് മാറ്റി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവില്‍ 7 ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. […]
Read more

സ്‌കൂളിന് മുന്നില്‍ വച്ച് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയ്ക്ക ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. മലപ്പുറം കുരുവമ്പലം കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പര്‍ […]
Read more

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിര്‍ദേശം .
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix