ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഓ സുകുമാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായികയായി വേഷമിടുന്നത്.
ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഓ സുകുമാരി’.
സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ഗംഗ എന്റര്‍ടൈന്‍മെന്റ്സ്, ‘ഓ സുകുമാരി’ എന്ന ഈ പുതിയ ചിത്രത്തിലൂടെ, സംവിധായകന്‍ ഭരത് ദര്‍ശന്‍ എഴുതിയ മനോഹരമായ കഥ വെള്ളിത്തിരയില്‍ എത്തിക്കുകയാണ്.
ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് ഹൈദരാബാദില്‍ വെച്ച് നേരത്തെ നടന്നിരുന്നു. പക്കാ എന്റര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.
ആഴവും ശക്തവുമായ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ പേരുകേട്ട തിരു വീര്‍, ഇതിലൂടെ ആ യാത്ര തുടരുകയാണ്.
നിരൂപക പ്രശംസ നേടിയ ‘മസൂദ’ മുതല്‍ സമീപകാല ഹിറ്റായ ‘പ്രീ വെഡ്ഡിംഗ് ഷോ’ വരെയുള്ള വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ ചെയ്ത തിരു വീര്‍, ഓ സുകുമാരിയിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പുതുമയേറിയ അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം 19 മുതലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
നിര്‍മ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദര്‍ശന്‍, ഛായാഗ്രഹണം: സിഎച്ച് കുശേന്ദര്‍, സംഗീത സംവിധായകന്‍: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റര്‍: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനര്‍: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂര്‍ണാചാരി, ആക്ഷന്‍ – വിംഗ് ചുന്‍ അഞ്ചി, മാര്‍ക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ : ശബരി




