Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

പിഎം ശ്രീ വിവാദം: ഉപസമിതി പരിശോധിക്കും പ്രതികരണവുമായി എം എ ബേബി

ഡല്‍ഹി: പിഎം ശ്രീ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് ഉപസമിതി പരിശോധിക്കുമെന്നും തീരുമാനമാകും വരെ തുടര്‍ നടപടികള്‍ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തില്‍ താന്‍ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നല്‍കുമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ദുര്‍ബലമാകും എന്നടക്കമുള്ള കാര്യങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്. എന്നാല്‍, കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവര്‍ത്തിച്ചു. സിപിഐ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തില്‍ […]
Read more

സിദ്ധാര്‍ത്ഥ ഫൈന്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി. നന്ദമൂരി തേജസ്വിനി

തെലുങ്കിലെ ഏറ്റവും പ്രശസ്തമായ ജൂവലറി ബ്രാന്‍ഡ് ആയ സിദ്ധാര്‍ത്ഥ ഫൈന്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസഡറായി ശ്രീമതി. നന്ദമൂരി തേജസ്വിനി സ്ഥാനമേറ്റു. തന്റെ മുത്തച്ഛനായ ഇതിഹാസ താരം ശ്രീ നന്ദമൂരി താരക രാമറാവുവിന്റെയും പിതാവ് നന്ദമൂരി ബാലകൃഷ്ണയുടെയും വിശിഷ്ടമായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പൊയ്‌ക്കൊണ്ടാണ് ശ്രീമതി. നന്ദമൂരി തേജസ്വിനി, ഈ ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി എത്തുന്നത്. തേജസ്വിനിയുടെ ഭര്‍ത്താവ് ശ്രീ മത്തുകുമല്ലി ശ്രീ ഭരത്, ബഹുമാന്യനായ അക്കാദമിക് വിദഗ്ദ്ധനും രാഷ്ട്രീയനേതാവും വിശാഖപട്ടണത്തെ പ്രതിനിധീകരിക്കുന്ന ബഹുമാനപ്പെട്ട പാര്‍ലമെന്റ് […]
Read more

വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍

മെല്‍ബണ്‍: വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്സ് ആണ് വിജയം കൈപിടിയിലൊതുക്കിയ താരം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഷഫാലിയെ നഷ്ടമായി. പത്തോവറിനുള്ളില്‍ സ്മൃതി മന്ഥാനയും പുറത്തായി. ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണ് പിന്നീട് കരുത്തായത്. ക്യാപ്റ്റനൊപ്പം […]
Read more

പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്: ഒറ്റ ടാപ്പില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചാറ്റുകള്‍ വരെ ആക്സസ് ചെയ്യാം

ന്യൂയോര്‍ക്ക്: ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഉപയോക്താക്കളെ വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തില്‍ സുരക്ഷിതമാക്കാന്‍ ഈ പുതിയ ഫീച്ചര്‍ സഹായിക്കും. ഈ ഫീച്ചര്‍ പാസ്വേഡിനെ ആശ്രയിക്കുന്നതിനോ 64 അക്ക എന്‍ക്രിപ്ഷന്‍ കീ സൂക്ഷിക്കുന്നതിനോ പകരം ഫോണിലെ വിരലടയാളം, ഫേസ് ഐഡി അല്ലെങ്കില്‍ സ്‌ക്രീന്‍ ലോക്ക് ഉപയോഗിച്ച് അവരുടെ ബാക്കപ്പുകള്‍ പരിരക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. പാസ്വേഡുകള്‍ ആവര്‍ത്തിച്ച് മറക്കുകയോ ബാക്കപ്പ് ആക്സസ് ചെയ്യാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന പ്രശ്നത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ അപ്ഡേറ്റ് പ്രത്യേകിച്ചും പ്രയോജനകരമാണ്.
Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ . 36 സിനിമകളാണ അവസാന റൗണ്ടിലെത്തിയത്.നാളെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്ത സമ്മേളനം നടത്തി അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. അന്തിമ പട്ടിക പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറി പരിശോധിക്കുകയാണ്. മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം.നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി സംസ്ഥാന പുരസ്‌കാരം […]
Read more

റേജ് ഓഫ് കാന്ത’ ; ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’യുടെ ടൈറ്റില്‍ ആന്തം പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റില്‍ ആന്തം പുറത്ത്. ‘റേജ് ഓഫ് കാന്ത’ എന്ന പേരില്‍ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കല്‍ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ മോഷണക്കേസില്‍ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്. അപസ്മാര ബാധിതനാണെന്നും ജയിലില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റി അതേസമയം, ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ […]
Read more

പി. എം. ശ്രീ : വിദ്യാഭ്യാസ സ്‌നേഹികള്‍ MoU കത്തിച്ചു . പ്രക്ഷോഭം തുടരും – അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സ്‌നേഹികള്‍ ധാരണപത്രം കത്തിച്ചു. അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റി ഒരു പ്രഹസനം മാത്രമാണ്. പി. എം. ശ്രീ പദ്ധതിയുടെ മാത്രമല്ല ജനാധിപത്യ വിരുദ്ധമായ NEP […]
Read more

വൃശ്ചിക മാസത്തിലെ ഏകാദശി; ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ല: സുപ്രീംകോടതി

ഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബര്‍ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ദേവന്റെ പ്രഭാവം വര്‍ധിക്കാനാണ് ഓരോ പൂജയും നടത്തുന്നത്. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബര്‍ രണ്ടിന് നത്തുന്നതില്‍ തടസമില്ലെന്നും […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ പുകവലിച്ചു; നീലേശ്വരം സ്വദേശി അറസ്റ്റില്‍

കൊച്ചി: വിമാനത്തിനകത്ത് പുകവലിച്ചയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോഡ് നീലേശ്വരം സ്വദേശി അനില്‍ കുമാറാണ് കൊച്ചി നെടുമ്പാശ്ശേരിയില്‍ അറസ്റ്റിലായത്. കുവൈത്തില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യഎക്‌സ്പ്രസ് സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix