Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

തമിഴില്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശാലിന്‍ സോയ

മലയാളത്തില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിന്‍ സോയ. ഇപ്പോഴിതാ തമിഴില്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശാലിന്‍. തന്റെ പുതിയ സിനിമയുടെ പൂജ ചിത്രങ്ങള്‍ ശാലിന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ശാലിന്‍ തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.
Read more

സൈക്കോളജിക്കല്‍ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും; ഒന്നിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കം

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ഇന്ന് തുടക്കം. ശ്രദ്ധേയ എഡിറ്റര്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 3’ എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാറിന്റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്. കുഞ്ചാക്കോ ബോബനും ലിജോമോള്‍ക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധര്‍, കൃഷ്ണ പ്രഭ, സിബി തോമസ്, […]
Read more

സര്‍വകലാശാലയിലെ ഉയര്‍ന്ന ഫീസ്; ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെയെത്തിക്കും; കൃഷിമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയില്‍ ഉയര്‍ന്ന ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം മതിയാക്കി പോയ സംഭവത്തില്‍ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ തിരികെ എടുക്കാന്‍ കോളേജ് മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. ഫീസ് ഘടനയില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫീസ് ഘടനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്തും. കോടതിയുടെ മുന്നില്‍ ഇരിക്കുന്ന […]
Read more

കലൂര്‍ സ്റ്റേഡിയം നവീകരണം; ‘സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായി ; കായികമന്ത്രി

കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ജിസിഡിഎ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതില്‍ അവ്യക്തമായി ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന ടീമിന്റെ ബന്ധപ്പെട്ട ടെക്നിക്കല്‍ ഓഫീസര്‍ വന്നു. പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. […]
Read more

സംസ്ഥാന സ്‌കൂള്‍ കായികമേള: കായിക കിരീടം മലപ്പുറത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 236 പോയിന്റുമായി അത്‌ലറ്റിക്‌സ് കിരീടം നേടി മലപ്പുറം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാല്‍ 400 മീറ്ററില്‍ പാലക്കാടിന്റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്‌കൂളിലെ താരങ്ങളുടെ മികവില്‍ പാലക്കാട് 3 പോയിന്റിന്റെ ലീഡിലേക്കെത്തി. എന്നാല്‍ റിലേ മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താന്‍ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റില്‍ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. […]
Read more

ശബരിമല: വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കാണാനില്ല

പത്തനംതിട്ട: ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചതായി സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. രേഖകള്‍ കണ്ടെത്താന്‍ എക്സിക്യൂട്ടീവ് […]
Read more

വീണ്ടും നാടുകടത്തല്‍: 54 ഇന്ത്യക്കാരെ കൂടി കയറ്റി അയച്ച് യുഎസ്, 50 പേര്‍ ഹരിയാന സ്വദേശികള്‍

ഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി കുടിയേറ്റം നടത്തിയതായി കണ്ടെത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരില്‍ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും വിമാനയാത്രയില്‍ 25 […]
Read more

ശ്രേയസ് അയ്യരുടെ പരിക്ക്: താരത്തെ ഐസിയുവില്‍ നിന്ന് മാറ്റി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. ശ്രേസയിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ. അതേസമയം, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിന്റെ മാതാപിതാക്കള്‍ സിഡ്‌നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ശ്രേസയിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു. […]
Read more

മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീല്‍: ഹൈബി ഈഡന്‍ എംപി

കൊച്ചി: മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡന്‍ എംപി. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണം. കലൂര്‍ സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ടെന്നും. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നെന്നും ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് മുട്ടില്‍ മരം […]
Read more

കരമനയില്‍ കുടുംബവഴക്കിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കള്‍ക്കാണ് ഇന്നലെ ഇടഗ്രാമത്തില്‍ കുത്തേറ്റത്. സംഭവത്തില്‍ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വഴക്ക് കത്തികുത്തില്‍ അവസാനിക്കുകയായിരുന്നു. കുത്തേറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix