Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അച്ഛനും കൂട്ടാളികളും പിടിയില്‍

കോട്ടയം: കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. അരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. കുട്ടിയെ വാങ്ങാന്‍ എത്തിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.ഉച്ചയോടുകൂടിയാണ് സംഭവം നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ അടക്കം 3 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ എതിര്‍പ്പ് വകവെക്കാതെയാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ഒരു അസം സ്വദേശിയും രണ്ട് യുപി സ്വദേശിയുമാണ് കസ്റ്റഡിയില്‍. അസം സ്വദേശികളായ […]
Read more

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച 5 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സര്‍ദാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴു വയസ്സുകാരന് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ബ്ലഡ് ബാങ്കില്‍നിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിനുപിന്നാലെ വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ […]
Read more

നവീന്‍ ബാബുവിന്റെ മരണം : പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കും ടിവി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി. ദിവ്യ, ടി വി പ്രശാന്തന്‍ എന്നിവര്‍ക്കെതിരെയാണ് നവീന്‍ ബാബുവിന്റെ കുടുംബം കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട സംഭവം; പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് പറയും: ബിജെപി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ ബിജെപി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പ്രതിസന്ധിയില്‍. സംഭവത്തില്‍ ഇരു നിലപാടെടുത്ത് നേതാക്കള്‍. വിഷയത്തില്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാന്‍ ഉച്ചയ്ക്ക് ജില്ലാ കമ്മറ്റി യോഗം ചേരും. അതേസമയം സംഭവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രാഥമിക വിവരങ്ങള്‍ തേടി. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് പറയുമെന്ന നിലപാടിലുറച്ച് പ്രമീള ശശിധരന്‍. എന്നാല്‍ ചെയര്‍പേഴ്‌സണെ തള്ളാതെയാണ് മുതിര്‍ന്ന ബിജെപി നേതാവ് എന്‍ ശിവരാജന്റെ പ്രതികരണം. ചെയര്‍ പേഴ്‌സണ്‍ എന്ന നിലയ്ക്ക് […]
Read more

മുട്ടില്‍ മരം മുറിക്കേസ്: അപ്പീല്‍ തള്ളി, കര്‍ഷകര്‍ക്കെതിരെ നടപടിക്ക് നീക്കം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്കെതിരെ റവന്യൂ നടപടിക്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളുകയായിരുന്നു. മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം നല്‍കുന്നത് വൈകുകയാണ്. കേസില്‍ ഇനിയും നാല് കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കാനുണ്ട്. അതേസമയം, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കനത്ത ആശങ്കയിലാണ്. കര്‍ഷകരെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാഴായി എന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
Read more

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.84 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് […]
Read more

ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി

പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ നിരോധിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, […]
Read more

ആലപ്പുഴയില്‍ കയര്‍ഫെഡ് വില്‍പനശാലയില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: കലക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് വില്‍പനശാലയില്‍ തീപിടിത്തം. ലക്ഷങ്ങളുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളില്‍ തീ പടര്‍ന്നത്. ആലപ്പുഴ, തകഴി, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നായി 5 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്‌നി രക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിലെ എയര്‍ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് […]
Read more

നൃത്തശാല പണിയാന്‍ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് ഡോണള്‍ഡ് ട്രംപ്: പദ്ധതി ചിലവ് 2635 കോടി രൂപ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കിയത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഇവിടെ ഇപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകര്‍ത്തത്. അതേസമയം വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വരാനും ഔദ്യോഗിക വിരുന്നുകള്‍, അവധിക്കാലത്തെ സ്വീകരണങ്ങള്‍, പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികള്‍ എന്നിങ്ങനെ വൈറ്റ് ഹൗസിലേക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചിരുന്ന […]
Read more

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: ബിജെപി നേതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാന്‍ (57) ആണ് മരിച്ചത്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമാണ് മരിച്ച പനയന്തട്ട തമ്പാന്‍. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്പാന്‍ ഏറെ നാളായില്ല അരവഞ്ചാലിലേക്ക് താമസം മാറിയിട്ട്. ഭാര്യ: ശ്യാമള. മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ ലാല്‍.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix