കണ്ണൂര്‍: ബിജെപി നേതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാന്‍ (57) ആണ് മരിച്ചത്.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമാണ് മരിച്ച പനയന്തട്ട തമ്പാന്‍. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്പാന്‍ ഏറെ നാളായില്ല അരവഞ്ചാലിലേക്ക് താമസം മാറിയിട്ട്. ഭാര്യ: ശ്യാമള. മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ ലാല്‍.




