വാഷിംഗ്ടണ്‍: അമേരിക്കയില്‍ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പുതിയ നൃത്തശാല പണിയുന്നതിനായാണ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കിയത്.
ഉപഗ്രഹ ചിത്രങ്ങളില്‍ ഇവിടെ ഇപ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.
പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകര്‍ത്തത്. അതേസമയം വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് വരാനും ഔദ്യോഗിക വിരുന്നുകള്‍, അവധിക്കാലത്തെ സ്വീകരണങ്ങള്‍, പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികള്‍ എന്നിങ്ങനെ വൈറ്റ് ഹൗസിലേക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചിരുന്ന വഴിയിലുള്ള കെട്ടിടമാണ് പൊളിച്ചു നീക്കിയത്. ഇങ്ങോട്ടുള്ള പ്രവേശനകവാടവും പൊളിച്ചുനീക്കിയിട്ടുണ്ട്. ജാക്വലിന്‍ കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും തകര്‍ത്തതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. ഏകദേശം 2635 കോടി രൂപ ചെലവില്‍ വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുള്ള നൃത്തശാല നിര്‍മിക്കാനാണ് ട്രംപിന്റെ പുതിയ പദ്ധതി.
വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പലപ്പോഴായി നടന്ന കൂട്ടിച്ചേര്‍ക്കലുകള്‍ ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് ഇതിനെ പ്രതിരോധിക്കുന്നത്. കെട്ടിടം പൊളിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ താനും തന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ട്രംപ് പറയുന്നു.


