Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

ഏകാന്ത തടവിലേക്ക് ഫ്രാൻസ് മുൻ പ്രസിഡന്റ് സർക്കോസി; ജയിൽ അനുഭവങ്ങൾ പുസ്തകമാക്കും

പാരീസ്: അഴിമതി കേസിൽ ശിക്ഷിച്ച ഫ്രാൻസ് മുൻ പ്രസിഡന്റ് നിക്കോളസ്‌ സർക്കോസിയെ ഏകാന്തതടവിൽ പാർപ്പിക്കുമെന്നും സുരക്ഷാ കാരണങ്ങളാൽ മറ്റ് തടവുകാരിൽ നിന്ന് അദ്ദേഹത്തെ അകറ്റി നിർത്തുമെന്നും റിപ്പോർട്ടുകൾ. 2007 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ലിബിയൻ നേതാവ് മുഅമർ ഗദ്ദാഫിയിൽ നിന്ന് പണം വാങ്ങിയ കേസിലാണ് സർക്കോസിക്ക് അഞ്ചുവർഷം തടവുശിക്ഷ ലഭിച്ചത്. പാരീസിലെ വിചാരണക്കോടതിയുടേതായിരുന്നു വിധി. ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യ ഫ്രാൻസ് പ്രസിഡന്റാണ് സർക്കോസി. 2007 മുതൽ 2012 വരെ പ്രസിഡന്റായിരുന്ന സർക്കോസി, ലാ സാന്റെ […]
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ ഭവനപദ്ധതി ‘സുഭദ്രം’ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ ‘സുഭദ്രം’ ഭവനപദ്ധതി ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം. സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആശ്വാസമേകാനാണ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ‘സുഭദ്രം’ ഭവനപദ്ധതിയുടെ ലോഗോ […]
Read more

ഷാര്‍ജ വ്യാവസായിക മേഖലയില്‍ വന്‍ തീപിടിത്തം

ഷാര്‍ജ: നഗരത്തിലെ വ്യവസായ മേഖലയെ നടുക്കി ചൊവ്വാഴ്ച രാവിലെ വന്‍ അഗ്‌നിബാധ. സഫീര്‍ മാള്‍ നേരത്തേ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന് പുറകിലുള്ള സ്ഥലത്താണ് തീ ആളിപ്പടര്‍ന്നത്. അല്‍ഖാന്‍ പാലത്തിന് സമീപത്താണ് സംഭവം. തീപിടിത്തത്തില്‍ നിന്നുള്ള കറുത്ത പുക വളരെ ദൂരത്ത് നിന്നും ദ്യശ്യമായിരുന്നെന്ന് പ്രദേശവാസികള്‍ അറിയിച്ചു. വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുന്നതിനും മറ്റ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. കനത്ത പുകയും ചൂടും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായെങ്കിലും തീയണയ്ക്കാനുള്ള നടപടികള്‍ […]
Read more

പാളയത്ത് പ്രതിഷേധിച്ച വ്യാപാരികളെ വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്:പാളയത്തെ പഴം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർ‌ക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനമെന്നും പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന സമയത്താണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്. നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലയാളുകൾ മാറുകയാണ്. നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനം. എന്നാൽ, ഞങ്ങളില്ല […]
Read more

ശബരിമല സ്വര്‍ണക്കവര്‍ച്ച: ഗൂഢാലോചന പുറത്ത് വരണമെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ ഗൂഡാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ സര്‍ക്കാരിനെയും,ദേവസ്വം ബോര്‍ഡിനെയും,ദേവസ്വം വിജിലന്‍സിനെയും മാത്രം എതിര്‍കക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും.ചെന്നൈയും ബംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വര്‍ണ്ണം പോയ വഴികള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘത്തിലെ എസ് പി എസ് ശശിധരന്‍ […]
Read more

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; 6 മരണം, മരിച്ചവരില്‍ മൂന്ന് മലയാളികളും

മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 10 പേര്‍ക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടര്‍ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡന്‍സിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരില്‍ ആറു വയസ്സുകാരിയും ഉള്‍പ്പെട്ടിട്ടുണ്ട്. സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍(39) ഇവരുടെ മകള്‍ വേദിക സുന്ദര്‍ (6 )എന്നിവരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരം സ്വദേശികളാണിവര്‍. അപ്പാര്‍ട്‌മെന്റിന്റെ […]
Read more

ഹാല്‍ സിനിമ വിവാദം: ചിത്രം കാണാന്‍ ഹൈക്കോടതി

കൊച്ചി: ഹാല്‍ സിനിമ വിവാദത്തില്‍ ചിത്രം കാണാന്‍ കേരള ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുണ്‍ ചിത്രം കാണാന്‍ എത്തും. കക്ഷിച്ചേര്‍ന്ന കാത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധിയും സെന്‍സര്‍ ബോര്‍ഡിന്റെ പ്രതിനിധികളും സിനിമ കാണാന്‍ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയില്‍ വച്ചാണ് സിനിമ കാണുക. സിനിമ കണ്ടതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ യിലെ ‘കണ്മണി നീ’ ഗാനം നാളെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം നാളെ. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം നാളെ വൈകുന്നേരം 4.30 നാണ് പുറത്ത് വരുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള […]
Read more

നിഖില വിമലിന്റെ ‘പെണ്ണ് കേസ് ‘ആദ്യ ഗാനം പുറത്ത്

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാന്‍,രമേശ് പിഷാരടി,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന’പെണ്ണ് കേസ് ‘ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. മൈസൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വശ്യമായ ഈ ഗാനം രഞ്ജിത്ത് ഹെഗ്‌ഡെ,ഇസ്സ എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്നു.ഗണേഷ് മലയത്ത്(മലയാളം)പൊന്നുമണി(തമിഴ്) എന്നിവര്‍ എഴുതിയ വരികള്‍ക്ക് പാര്‍വതിഷ് പ്രദീപ് സംഗീതം പകരുന്നു.നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി,അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്,ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍,പ്രവീണ്‍ രാജാ,ശിവജിത്,കിരണ്‍ പീതാംബരന്‍,ഷുക്കൂര്‍,ധനേഷ്,ഉണ്ണി […]
Read more

പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്‌നാടും

ചെന്നൈ: പിഎം ശ്രീക്ക് വഴങ്ങാന്‍ കേരളം തയാറെടുക്കുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട . ഇതേ തുടര്‍ന്ന് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. എന്‍ഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിര്‍ത്ത തമിഴ്‌നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എന്‍ഇപിയില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (RTE) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്. അധ്യാപകരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix