ആദ്യ ദിനം വേള്ഡ് വൈഡ് കളക്ഷന് 22 കോടി പ്രദീപ് – മമിത കോംബോയുടെ ‘ഡ്യൂഡ്’
കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോര്ത്തിണക്കിയൊരു ടോട്ടല് പാക്കേജ് ആയി തിയേറ്ററുകളിലെത്തിയ ‘ഡ്യൂഡ്’ ആദ്യ ദിനം നേടിയത് 22 കോടി വേള്ഡ് വൈഡ് കളക്ഷന്. ദീപാവലി റിലീസായി ഇന്നലെയാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. പ്രദീപ് രംഗനാഥനും മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ദീപാവലി വിന്നറായിരിക്കുകയാണ്. ചിത്രത്തില് അഗന് എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറല് എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകര്ച്ചയില് മന്ത്രി അതിയമാന് അഴഗപ്പന് എന്ന […]
Read more