ചെന്നൈ: പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം നല്‍കിയത്. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം.
20-ാം തീയതി രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുമെന്നത് ശ്രദ്ധേയമാണ്. ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേര്‍ക്കുള്ള ആദരാഞ്ജലിയായി ദീപാവലി ആഘോഷിക്കരുതെന്ന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍. ആനന്ദ് പ്രഖ്യാപിച്ചു. അതേസമയം വിജയ്യെ RSS യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ പങ്കുവെച്ച് DMK ഐടി വിഭാഗംരംഗത്തെത്തിയിരിക്കുകയാണ്.
ചോരപ്പാടുകള്‍ ഉള്ള ഷര്‍ട്ട് ധരിച്ച പോസ്റ്റര്‍ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്‌സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്‌സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം.




