Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ മദ്യപാന പാർട്ടി; ദൃശ്യങ്ങൾ വൈറലായതോടെ ഡോക്ടർക്ക് സസ്‌പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുണെ: മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ ഡ്യൂട്ടിക്കിടെ മദ്യപാന പാർട്ടി നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. പിംപ്രി-ചിഞ്ച്വാഡിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. മോർച്ചറി മുറിക്കുള്ളിൽ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. പിന്നാലെ ഡോക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു.

വൈഭവ് അവിനാഷ് മസ്‌കെ എന്ന ഡോക്ടർക്കെതിരെയാണ് നടപടി. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച അടിയന്തരമായി സസ്‌പെൻഡ് ചെയ്യാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരാളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഏറെ നേരം കാത്തിരുന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം മുറിക്കുള്ളിലേക്ക് നോക്കിയപ്പോഴാണ് ഡോക്ടർ മദ്യലഹരിയിലാണെന്ന് ഇയാൾ കണ്ടത്. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. മുറിക്കുള്ളിലെ മേശയിൽ ഭക്ഷണസാധനങ്ങളും മദ്യക്കുപ്പിയും ഉള്ളതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മിഷണർ കുൽദീപ് ജംഗം വിഷയത്തിൽ ഇടപെട്ടു. ഡോക്ടർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മിഷണർ വിജയ് സൂര്യവംശി ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

15 ദിവസത്തിനുള്ളിൽ ഡോക്ടർക്കെതിരെ കുറ്റപത്രം നൽകുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കും. സസ്‌പെൻഷൻ കാലയളവിൽ അനുമതിയില്ലാതെ പിംപ്രി വിട്ടുപോകാൻ ഡോക്ടർക്ക് അനുവാദമുണ്ടാകില്ല. ഈ കാലയളവിൽ മറ്റ് തൊഴിൽ, വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix