Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടിൽ വ്യക്തത വേണം: സന്തോഷ് കുമാർ എംപി

കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാര്‍ എംപി ആരോപിച്ചു. അതെ സമയം, ഹരിയാന സീറ്റ് കോഴയില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയർ എല്ലാവരും രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ളവരാണെന്നും ആരോപണമുണ്ട്.
Read more

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരം സന്ദർശിക്കും. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് ജംഗ്ഷന്‍, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ […]
Read more

ഇനി ക്ലൈമാക്സ്; തിരഞ്ഞെടുപ്പ് ഗോദ അന്തിമഘട്ടത്തിൽ

തിരഞ്ഞെടുപ്പ് ആവേശങ്ങളും പ്രചാരണങ്ങളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അടവുകൾ ഓരോന്ന് മാറ്റി പയറ്റി നോക്കുകയാണ് മുന്നണികൾ. രണ്ടും കല്പിച്ചുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാകും ഇനി കേരളം സാക്ഷ്യം വഹിക്കുക. പ്രചാരണരംഗം ഇനിയുള്ള ദിവസങ്ങളില്‍ കൊഴുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയനേതാക്കളുടെ സാന്നിധ്യവും പ്രചാരണത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും. തിരിച്ചു പിടിക്കാനും നിലനിർത്താനും അക്കൗണ്ട് തുറക്കാനും മുന്നണികൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ജനങ്ങളുടെ മനസും അവർ നിർണയിക്കുന്ന വിധിയും പ്രവചനാതീതമാണ്. ജമാ അത്തെ […]
Read more

രാഷ്ട്രീയം പറഞ്ഞ് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്: ബിനോയ് വിശ്വം

തിരുവനന്തപുരം: പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിൽ പ്രതികരവുമായി എത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ട് രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ർഗീയ പ്രചാരണത്തിന് എൽഡിഎഫ് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ്ഡിപിഐ പിന്തുണ […]
Read more

ഏഷ്യൻ കപ്പ് ക്വാളിഫയറിനു ശേഷം യൂണിറ്റി കപ്പിനൊരുങ്ങി നീലപ്പട

ഏഷ്യൻ കപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ച ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരം ലണ്ടനിൽ. ലണ്ടനിൽ മെയ് 26 മുതൽ 30 വരെ നടക്കാനിരിക്കുന്ന നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന യൂണിറ്റി കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ടീം മത്സരിക്കും. ഫിഫ റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള കരുത്തരായ നൈജീരിയയും 71-ാം സ്ഥാനത്തുള്ള ജമൈക്കയുമാണ് ടൂടൂർണമെന്റിലെ പ്രധാന ഘടകങ്ങൾ. നിലവിൽ ഇന്ത്യ136-ാം സ്ഥാനത്താണ്. ആദ്യമായാണ് ഇന്ത്യയ്ക് ടൂർണമെന്റിൽ ക്ഷണം ലഭിക്കുന്നത്.
Read more

ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ബിസിസിഐ

ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ബിസിസിഐക്ക് കത്തയച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹമാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പുറത്തക്കിയതിന് പിന്നാലെയാണ് ഇന്ത്യ ബംഗ്ലാദേശ് ബന്ധം അവസാനിച്ചത്. ഇന്ത്യയുമായുള്ള ദീർഘനാളത്തെ ശക്തമായ ബന്ധം പുനഃസ്ഥാപിക്കണമെന്നും ഒപ്പം ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ബിസിസിഐയുടെ ഉത്തരവിനെത്തുടർന്ന്, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാന്റെ പുറത്താക്കുകയും പിന്നാലെ ബിസിബി ബംഗ്ലാദേശ് ടീമിനെ ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് […]
Read more

ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍

മലപ്പുറം: ആര്‍ജെഡിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍ അംഗത്വമെടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിഷന്‍ചന്ദിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനുശേഷമാണ് പാണക്കാട് എത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ആര്‍ജെഡി പരാജയപ്പെട്ടിരുന്നു. മൂന്നിടത്ത് സിപിഐഎം ജയിച്ചു. കാലുവാരിയെന്നായിരുന്നു കിഷന്‍ചന്ദ് അടക്കമുള്ളവരുടെ ആരോപണം. ഇതിനെത്തുടർന്ന് സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കിഷന്‍ചന്ദ് അടക്കം ഒരു വിഭാഗം നേതാക്കള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടലും മുസ്‌ലിം ലീഗില്‍ ചേരലും.
Read more

പുതുച്ചേരിയിൽ സ്ഥാനാർത്ഥികളിൽ കോടീശ്വരന്മാരും ക്രിമിനലുകളും; എഡിആർ റിപ്പോർട്ട്

പുതുച്ചേരി: തിരഞ്ഞെടുപ്പ് പോര് മുറുകുമ്പോൾ പുതുച്ചേരിയിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. ആകെ 294 സ്ഥാനാർത്ഥികളിൽ 291 പേരുടെ സത്യവാങ്മൂലങ്ങളാണ് എഡിആർ വിശദമായി വിശകലനം ചെയ്തിരിക്കുന്നത്. ഇതിൽ വലിയൊരു ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ കേസുകളിൽ ഉൾപെട്ടവരാണെന്നും മറ്റൊരു ഭാഗം കോടീശ്വരന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണത്തിൽ വൻ വർധനവാണ്. 23% സ്ഥാനാർത്ഥികളും തങ്ങളുടെ സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുമുണ്ട്. ഇതിൽ 38 പേർ കൊലപാതകം, […]
Read more

വ്യാജ കാര്‍ഡ് നിര്‍മിച്ച് ശീലം കോണ്‍ഗ്രസിന്: ഇ പി ജയരാജന്‍

കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിപിഐഎം നേതാവ് ഇ പി ജയരാജൻ. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ നേതാക്കൾ രൂക്ഷമായ […]
Read more

ഉപമുഖ്യമന്ത്രി പദത്തിന്‌ മോഹമില്ല: കുഞ്ഞാലിക്കുട്ടി

യു.ഡി.എഫിലെ ഒന്നാം നിര നേതാവും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന അതികായനുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴിതാ ഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് മോഹമില്ലെന്നാണ് പ്രതികരണം. മൂന്നുതവണ വ്യവസായമന്ത്രി, ലോക്‌സഭാംഗം, തുടങ്ങി വിവിധ പദവികളിലെ ഭരണപരിചയമുണ്ട് കുഞ്ഞാലിക്കുട്ടിക്ക്. വയനാട് പുനരധിവാസത്തിന് വേണ്ടി വീട് നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെയും ലീഗിന്റെയും പദ്ധതികളിലായി വീട് കിട്ടി. വികസനം പറഞ്ഞു സർക്കാർ വോട്ടു തേടുന്നതിനെ രൂക്ഷമായി കുഞ്ഞാലികുട്ടി വിമർശിച്ചു. കേരളം ഇന്നലെ പെയ്ത മഴയ്ക്ക് പൊട്ടിമുളച്ചതല്ലല്ലോ. കേരളം ഇവിടെ ഉണ്ടായിരുന്നല്ലോ. ഇന്ത്യക്കും ലോകത്തിനും മാതൃകയായി ജീവിതനിലവാരം, ആരോഗ്യരംഗം […]
Read more

Recent News

Advertisement
WhiteswanTV Footer