കോഴിക്കോട്: വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി പി സന്തോഷ് കുമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാര്‍ എംപി ആരോപിച്ചു. അതെ സമയം, ഹരിയാന സീറ്റ് കോഴയില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയർ എല്ലാവരും രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ളവരാണെന്നും ആരോപണമുണ്ട്.




