കൽപറ്റ: ദുഃഖവെള്ളി പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ നടവയൽ ഹോളിക്രോസ് ദേവാലയത്തിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടെത്തിയ കാർ ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കുംതറ സ്വദേശികളായ മിനി ബിജു, സ്റ്റെഫാന, നീർവാരം സ്വദേശിയായ സിസിലി ജോസഫ്, നിർവാരം അമ്പാശേരിയിലെ സണ്ണി തോമസ്, ത്രേസ്യാമ്മ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




