തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതുമ്പോൾ നെഞ്ചിടിപ്പോടെ മുന്നണികളും സ്ഥാനാർത്ഥികളും. പത്തു വർഷത്തിന് ശേഷം തിരിച്ചെത്തുമെന്ന് പ്രതീക്ഷയിൽ ടീം യുഡിഫിലെ നേതാക്കളെല്ലാവരും തിരുവനന്തപുരത്തുതന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിലാണുള്ളത്. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എന്നിവരെല്ലാം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉണ്ടാകും .
യു.ഡി.എഫിന് വിജയമുറപ്പാക്കിയാൽ സർക്കാർ രൂപവത്കരണത്തിനുള്ള രാഷ്ട്രീയനടപടിയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങളും കോൺഗ്രസ് തുടങ്ങി. മുഖ്യമന്ത്രി സ്ഥാനം ആർക്ക് നൽകണമെന്നതിലായിരിക്കും പ്രധാന തർക്കം. രാഷ്ട്രീയനടപടിയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങളും കോൺഗ്രസ് തുടങ്ങി. ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേർന്നേക്കും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരും. കണ്ണൂരിൽ തങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. അന്ന് അവസാന മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്.




