Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Mehana Babu

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ ചർച്ചകൾക്ക് തയ്യാറാകാതെ പ്രതിപക്ഷം.തുടർന്നുണ്ടായ ബഹളത്തിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.ഇനി ചൊവ്വാഴ്ച ആയിരിക്കും ചേരുക.സ്പീക്കർ പലവട്ടം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അനാവശ്യ ബഹളം തുടർന്നു.കോടതിയിൽ പരാജയപ്പെട്ടപ്പോഴാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. സ്വർണ്ണക്കടത്ത് കേസ്, മാങ്കൂട്ടത്തിലിന്റെ പീഡനക്കേസ് തുടങ്ങിയ വിഷയങ്ങളിൽ മറുപടിയില്ലാത്തതിനാലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയാണ് പ്രതിപക്ഷം ഈ ബഹളം ഉണ്ടാക്കിയത് എന്നത് […]
Read more

കേരളത്തിന് വികസനം വേണമെങ്കില്‍ എല്‍ഡിഎഫ് എൻഡിഎയില്‍ ചേരണം’:കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രസഹായം വേണമെങ്കിൽ എല്‍ ഡി എഫ് എൻഡിഎയുടെ ഭാഗമാകണമെന്ന ഭരണഘടനാ വിരുദ്ധ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം നടക്കുന്നുവെന്നും അതിനാല്‍ വികസനം വേണമെങ്കില്‍ എൻഡിഎയുടെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ വികസനമാണ് നടക്കുന്നത്. എൻ.ഡി.എയിൽ ചേർന്നാൽ കേരളത്തിലെ ഗ്രാമങ്ങളുടെയും ഓരോ കുടുംബത്തിന്റെയും പുരോഗതിക്കായി വലിയ പാക്കേജുകൾ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എൻഡിഎയിൽ ചേരുന്നത് വളരെ നല്ല തീരുമാനമായിരിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബിജെപി […]
Read more

ഭിന്നശേഷിക്കാർ ഒരിടത്തും തനിച്ചല്ല :സർക്കാർ ഒപ്പമുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം ‘സവിശേഷ’ യെന്ന പരിപാടി ദിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് ഉള്ള പ്രയാണത്തിന് പുതിയ കാൽവെപ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷയുടെ സമാപന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുകൾക്ക് അതിരുകളില്ലെന്നും പരിമിതികളെ മറികടന്നുള്ള കുതിപ്പ് യുവതയ്ക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന ഭിന്നശേഷി സമൂഹത്തിന്റെ പ്രഖ്യാപനമാണി പരിപാടി. കുട്ടികളെ വീടിന് പുറത്തേക്ക് മാതാപിതാക്കൾ കൊണ്ടുവരണം. ദിന്നശേഷി സമൂഹത്തിൽ പെട്ടവർ സ്വയം തൊഴിൽ ചെയ്യാനും സ്വന്തം […]
Read more

‘വി ഡി സതീശൻ പുകഞ്ഞ കൊള്ളി: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം:വി ഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും അദ്ദേഹത്തിൻ്റെ പ്രസ്താവന തള്ളിക്കളയുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ ഒരു ചര്‍ച്ചാവിഷയമേയല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നവര്‍ മതം മാത്രമാണ് പ്രശ്നമെന്ന് പറയുന്ന മുസ്ലിം ലീഗിനെ വിമര്‍ശിക്കാത്തത് എന്തെന്ന് അദ്ദേഹം ചോദിച്ചു.അതേസമയം, വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ എസ്എൻഡിപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ശക്തമായ പ്രതിഷേധമാണുണ്ടായത്. യോഗം ജനറൽ സെക്രട്ടറിയെ വർഗീയവാദിയായ ചിത്രീകരിക്കാൻ കോൺഗ്രസിന് എന്ത് അവകാശമാണുള്ളതെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയെ എസ്എൻഡിപി […]
Read more

മഹാരാഷ്ട്രയ്ക്ക് 66 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

മഹാരാഷ്ട്ര: മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതിയാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം (WEF) വാർഷിക യോഗത്തിലാണ് വ്യോമയാനം, ശുദ്ധ ഊർജം, നഗര അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നൂതന ഉൽപ്പാദനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ബ്ലൂപ്രിന്റ് അദാനി ഗ്രൂപ്പ് അവതരിപ്പിച്ചത്.വൻതോതിലുള്ള നഗര പരിവർത്തനവും അടുത്ത തലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനവുമാണ് നിർദേശിച്ച നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യം. ഊർജ പരിവർത്തനം, സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ […]
Read more

കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്കോർപിയോ കാറില്‍ കടത്താൻ ശ്രമം.യുവാക്കൾ അറസ്റ്റിൽ.തിരുവനതപുരം പോയാടാണ് സംഭവം.മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് പതിനാറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് ചെറുകിട വിൽപ്പനക്കാർക്ക് നൽകാനാണ് പ്രതികൾ കൊണ്ടുവന്നത്.വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലിൻ്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇന്നലെ രാത്രിയോടുകൂടി സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞിട്ട ശേഷം എക്സൈസ് സംഘത്തെ വിവരം അറിയിച്ചത്. തുടർന്ന് എക്സൈസ് […]
Read more

വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; 1.5 ലക്ഷം രൂപ എയർ ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

ന്യൂഡൽഹി: വിമാനയാത്രക്കിടെ നേരിട്ട മോശം അനുഭവത്തെ തുടർന്ന് എയർ ഇന്ത്യ അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.വിമാനത്തിലെ മുഴുവനായുള്ള അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നടപടിയ്ക്ക് ഉത്തരവുണ്ടായത്.വിമാനത്തിലെ തകർന്ന സീറ്റുകൾ, വൃത്തിഹീനമായ ശുചിമുറികൾ, കൂടാതെ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം എന്നികാരണങ്ങൾ. യാത്രക്കാരിൽ നിന്ന് വലിയ തുക ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ വിമാനക്കമ്പനി പരാജയപ്പെട്ടുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ പരാതികൾ പരിഗണിച്ച കോടതി, അവർക്കുണ്ടായ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും പരിഹാരമായാണ് […]
Read more

വിദ്യാർഥിയ്ക്ക് നേരെ ക്രൂര മർദ്ദനം;ചൈൽഡ് ലൈന് റിപ്പോർട്ട് നൽകും

എറണാകുളം: എറണാകുളം പൈങ്ങോട്ടൂരിൽ വിദ്യാർഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. സഹവിദ്യാർഥികളാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാല് പേര്‍ ചേർന്നാണ് മറ്റൊരു വിദ്യാർഥിയെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കിയതെന്നാണ് വിവരം.ക‍ഴിഞ്ഞ 14ന് ആണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റതിന് പിന്നാലെ പൊത്താനിക്കാട് പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടക്കം മൊഴി എടുത്തിരുന്ന പോലീസ്.സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Read more

സ്വർണവില കുതിച്ചുയരുന്നു:കേരളത്തിൽ റെക്കോർഡ് നിരക്ക്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്.രാവിലെ ഒരു നിരക്കായാൽ ഉച്ചയ്ക്ക് മറ്റൊന്നും, വൈകുന്നേരം വീണ്ടും വേറൊരു വിലയും എന്നതാണ് നിലവിലെ സ്ഥിതി. വില മാറുന്നുവെന്നതിൽ മാത്രം കാര്യമല്ല, മറിച്ച് ആ വില എത്തിനിൽക്കുന്ന ഉയരമാണ് ആശങ്ക വർധിപ്പിക്കുന്നത്.ചരിത്രത്തിലെ ഉയർന്ന നിരക്കുകളിൽ എത്തിയ ശേഷം ചെറുതായി താഴ്ന്നാണ് കഴിഞ്ഞ ദിവസം സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നെങ്കിൽ, ഉച്ചയോടെ അത് 1,08,800 രൂപയായി. ഉച്ചയ്ക്ക് […]
Read more

ജനകീയ രാഷ്ട്രീയത്തിന്റെ ശബ്ദം: കാനത്തിൽ ജമീലക്ക് നിയമസഭയിൽ അന്ത്യാഞ്ജലി

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനത്തിൽ ജമീലയ്ക്ക് നിയമസഭയിൽ അർപ്പിച്ച ആദരാഞ്ജലിക്കിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കാനത്തിൽ ജമീല എന്നും അദ്ദേഹം പറഞ്ഞു.ജനകീയ വിഷയങ്ങളിൽ ജനപക്ഷ നിലപാടുകളുമായി മുന്നിൽ നിന്ന നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി ഉറച്ച […]
Read more

Recent News

Advertisement
WhiteswanTV Footer