Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിന് വികസനം വേണമെങ്കില്‍ എല്‍ഡിഎഫ് എൻഡിഎയില്‍ ചേരണം’:കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രസഹായം വേണമെങ്കിൽ എല്‍ ഡി എഫ് എൻഡിഎയുടെ ഭാഗമാകണമെന്ന ഭരണഘടനാ വിരുദ്ധ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ വികസനം നടക്കുന്നുവെന്നും അതിനാല്‍ വികസനം വേണമെങ്കില്‍ എൻഡിഎയുടെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ വികസനമാണ് നടക്കുന്നത്. എൻ.ഡി.എയിൽ ചേർന്നാൽ കേരളത്തിലെ ഗ്രാമങ്ങളുടെയും ഓരോ കുടുംബത്തിന്റെയും പുരോഗതിക്കായി വലിയ പാക്കേജുകൾ ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി എൻഡിഎയിൽ ചേരുന്നത് വളരെ നല്ല തീരുമാനമായിരിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബിജെപി ഇതര സംസ്ഥാനങ്ങളെ സഹായിക്കില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എല്ലാ സംസ്ഥാനങ്ങൾക്കും സഹായം ലഭിക്കുമെങ്കിലും എൻ.ഡി.എയുടെ ഭാഗമായ സംസ്ഥാനങ്ങൾക്ക് കൂടുതൽ പണവും സഹായവും ലഭിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. ഇതുകൊണ്ടാണ് മുൻപ് എൻ.ഡി.എയിൽ ഇല്ലാതിരുന്ന പല പാർട്ടികളും ഇപ്പോൾ അതിന്റെ ഭാഗമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer