Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Mehana Babu

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം നിഷേധിച്ചു; പുൽപ്പള്ളിയിൽ 14കാരിക്ക് നേരെ ആസിഡ് ആക്രമണം

പുൽപ്പള്ളി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് ഉണ്ടായ പ്രകോപനത്തിൽ പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മധ്യവയസ്കനായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയദർശിനി ഉന്നതിയിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് യൂണിഫോം നൽകാൻ ആവശ്യപ്പെട്ട പ്രതി, നൽകാൻ തയ്യാറാകാത്തതിൽ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് തന്റെ വീട്ടിൽ […]
Read more

പമ്പ ആശുപത്രിയിൽ ചികിത്സാ പിഴവ്: ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് കണ്ടെത്തി:പരാതിയുമായി തീർത്ഥാടക

പത്തനംതിട്ട: പമ്പയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയുണ്ടായെന്ന പരാതിയുമായി ശബരിമല തീർത്ഥാടക. കാലിലെ മുറിവ് ഡ്രസ് ചെയ്തപ്പോൾ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ചാണ് കെട്ടിയതെന്ന് നെടുമ്പാശ്ശേരി സ്വദേശിനിയായ പ്രീതയുടെ ആരോപണം. പന്തളത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്. യാത്രയ്ക്കിടെ കാലിൽ മുറിവേറ്റതിനെ തുടർന്ന് പമ്പാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മുറിവ് ഡ്രസ് ചെയ്ത ശേഷം തിരിച്ച് പോകുമ്പോഴും വീണ്ടും ഡ്രസിംഗിനായി ആശുപത്രിയിലെത്തി. ചികിത്സയ്ക്കിടെ ഡോക്ടർ ഏൽപ്പിച്ച നഴ്സിംഗ് അസിസ്റ്റന്റിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ […]
Read more

ബിജെപി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് 20ന്; നിതിൻ നബിന്റെ പേര് മുൻപന്തിയിൽ

ദില്ലി: ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം 20ന് തെരഞ്ഞെടുക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. പാർട്ടിയുടെ ദേശീയ റിട്ടേണിംഗ് ഓഫീസറും രാജ്യസഭാ എംപിയുമായ കെ. ലക്ഷ്മൺ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികളും നടപടിക്രമങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.പാർട്ടിയുടെ വോട്ടർ പട്ടിക വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ നടപടികൾ ജനുവരി 19ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണിവരെ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കും. തുടർന്ന് […]
Read more

തവാങിലെ തണുത്തുറഞ്ഞ തടാകത്തിൽ അപകടം; മലയാളി യുവാവ് മുങ്ങിമരിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. സേന പോയിന്റിന് സമീപമുള്ള തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന ഏഴ് പേരിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ കാണാതാവുകയും ചെയ്തു. മലപ്പുറം സ്വദേശിയായ മാധവ് മധു ആണ് അപകടത്തിൽ മരിച്ചത്. സംഘത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി ബിനുപ്രകാശ് എന്ന യുവാവിനായി തെരച്ചിൽ തുടരുകയാണ്. അപകട സമയത്ത് സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. തണുത്ത കാലാവസ്ഥയും ദുഷ്‌കരമായ ഭൗഗോള സാഹചര്യങ്ങളും […]
Read more

മണ്ഡലകാല മകരവിളക്ക് മഹോത്സവ സർവീസ് വിജയകരമാക്കി കെഎസ്ആർടിസി

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തിനു തിരശ്ശീല വീഴുമ്പോൾ വിജയകരമായി ദൗത്യം പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള ഒരു മണ്ഡലപൂജ മകരവിളക്ക് മഹോത്സവകാലമാണ് കടന്നുപോയത്. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ വിവിധ അവലോകന യോഗങ്ങളുടെ തുടർച്ചയായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ തലങ്ങളിൽ അവലോകന യോഗങ്ങൾ നടന്നിരുന്നു. പമ്പയിൽ നടന്ന ഫൈനൽ അവലോകന യോഗത്തിന്റെയും തീരുമാനങ്ങൾ അനുസരിച്ച് ഏറെ വ്യത്യസ്തവും ഫലപ്രദവുമായ നിർദ്ദേശങ്ങൾ […]
Read more

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി;ബീഹാറില്‍ ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പിലേക്ക് മാറി

ബീഹാർ: ബീഹാറില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആകെയുള്ള ആറ് എംഎല്‍എമാര്‍ എന്‍ഡിഎ എൻഡിഎ യിലേക്ക് പോയതാണ് ബീഹാറിൽ ഏറ്റ തിരിച്ചടി. എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ത്ത നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി നേതാക്കള്‍.ആകെയുള്ള ആറ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും.പാര്‍ട്ടി പരിപാടികളില്‍ നിന്നും എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നതോടെയാണ് അഭ്യൂഹം ശക്തമായത്. ആകെയുള്ള ആറ് എംഎല്‍എമാരും എന്‍ഡിഎ നേതാക്കളുമായുള്ള ചര്‍ച്ച സജീവമാക്കിയിരുന്നു. ജെഡിയുവിന്റെ സംസ്ഥാന നേതാക്കളുമായും ആറ് എംഎല്‍എമാര്‍ അന്തി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ […]
Read more

മമത സർക്കാരിന് കനത്ത തിരിച്ചടി;കൊൽക്കത്ത ഐപാക്ക് റെയ്ഡിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള എഫ്ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ഐപാക്ക് (I-PAC) ഓഫീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മമത ബാനർജി സർക്കാർ രജിസ്റ്റർ ചെയ്തിരുന്ന നാല് എഫ്ഐആറുകൾ സുപ്രീം കോടതി നേരിട്ട് സ്റ്റേ ചെയ്തു. ഈ കേസുകളിൽ തുടർനടപടികൾ പാടില്ലെന്ന് ബംഗാൾ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് ഇഡി നൽകിയ ഹർജിയിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. […]
Read more

ഉത്തർപ്രദേശില്‍ അച്ഛനായ പൊലീസുകാരന്റെ ക്രൂരത;മകൾക്ക് ദാരുണാന്ത്യം:ഭാര്യ ആശുപത്രിയിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശില്‍ കുടുംബകലഹത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഭാര്യ ശിവാനി (32), മകൾ പാരി, എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ക‍ഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം. പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഗൗരവ് കുമാർ, മകളെയും ഭാര്യയെയും കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം, ഗൗരവ് വാതില്‍ പുറത്തുനിന്ന് പൂട്ടി ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി […]
Read more

പോറ്റിയെ കേറ്റിയെ വിവാദം: സ്വർണക്കൊള്ള ആരോപണം വീണ്ടും ഉയർത്താൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എംബി രാജേഷ്

പത്തനംതിട്ട: സ്വർണക്കൊള്ള പുറത്ത് വന്ന ആ​ദ്യഘട്ടത്തിൽ അതിനെ ഇടത്പക്ഷത്തിന് നേരെ തിരിച്ച് ആഘോഷിച്ചവരാണ് കോൺ​ഗ്രസുകാർ. എന്നാൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെ കോൺ​​ഗ്രസിലെ പല നേതാക്കൾക്കും അതിൽ നേരിട്ട് പങ്കുണ്ടെന്ന് വന്നതോടെ പത്തി മടക്കി മാളത്തിൽ ഒളിച്ചിരിക്കുകയാണ് കോൺ​ഗ്രസ് നേതൃത്വം. പോറ്റിയെ കേറ്റിയ പാട്ടുൾപ്പെടെ നിർത്താതെ പാടി നടന്നവർക്ക് ഇപ്പോൾ പാട്ടും വേണ്ട പോറ്റിയെയും വേണ്ട. മൗന വൃതത്തിൽ തുടരുന്ന കോൺ​ഗ്രസുകാരോട് വീണ്ടും പോറ്റി വിഷയം എടുത്തിടാൻ വെല്ലുവിളിച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്. ധൈര്യമുണ്ടെങ്കിൽ വീണ്ടും […]
Read more

തമിഴ്മക്കൾക്ക് തൈപൊങ്കൽ ആശംസകൾ നേർന്ന് മു​ഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. നല്ല വിളവെടുപ്പ് ലഭിച്ചതിന് സൂര്യദേവന് നന്ദി പറയുന്ന ആചാരം കൂടി ഈ ആഘോഷ വേളയിൽ നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ തൈപ്പൊങ്കൽ ആഘോഷം പൊടിപൊടിക്കവേ ആശംസയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിളവെടുപ്പ് ഉത്സവം ജനങ്ങൾക്കിടയിലെ സൗഹൃദവും സന്തോഷവും സമൃദ്ധിയും പങ്കുവെച്ച് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ഒരു സമൂഹം സമഗ്രമായ വളർച്ച കൈവരിക്കണമെങ്കിൽ അവിടെ സമത്വവും നീതിയും നടപ്പിലാകണം. ആ അർത്ഥത്തിൽ ഈ പൊങ്കൽ തിരുനാളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer