Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Mehana Babu

പിഎസ്‌സിയെ തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട് : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സർവീസ് കമ്മീഷനാണ് പിഎസ്‌സിയെന്നും അതിനെ തകർക്കാനുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു നിയമനങ്ങൾ വേണ്ട എന്ന നിലപാടിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്.കേന്ദ്രം കരുതുന്നത് പിഎസ് സി എന്ന സംവിധാനം തന്നെ ആവശ്യമില്ല എന്നാണ്. പിഎസ്സിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കൂടുതൽ പേർക്ക് ജോലി ലഭിക്കുമ്പോൾ സർക്കാർ സർവീസ് കാര്യക്ഷമമാകും, സേവനം കൂടുതൽ ഫലവത്താകും. ഇതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. പൊതു നിയമനങ്ങൾ കുറഞ്ഞാൽ […]
Read more

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ് ക്കെതിരെ സമൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 25 ലക്ഷത്തിന്റെ […]
Read more

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’;എംവി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന നാടണ് കേരളം.സ്ത്രീകൾക്ക് വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയിലൂടെ ലഷ്യമിടുന്നത്.. തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിലൂടെ നടക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എം വി ഗോവിന്ദൻ . തൊഴിലുറപ്പ് തൊഴിലാളികളുടെ ഐതിഹസികമായ പോരാട്ടം നടന്നു വരികയാണ്. ആയിരക്കണക്കിന് സ്ത്രീകൾ ആണ് ഇവിടെ പങ്കെടുക്കുന്നത് ഇതൊരു സാധാരണ സമരമല്ലെന്നും ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 2 ലക്ഷം കോടി ഒരു […]
Read more

രമ്യഹരിദാസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ രംഗത്ത് ; കെപിസിസി ഓഫീസിൽ തടഞ്ഞ് വച്ചു പ്രതിഷേധം: ‘ഇനിയും മത്സരിപ്പിച്ചാൽ പരസ്യമായി തടയും’

തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി ​രം​ഗത്ത് വന്ന് കോൺഗ്രസ് നേതാക്കൾ. ഇനിയും രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി കെട്ടിയിറക്കരുതെന്ന് കോൺ​ഗ്രസ് നേതാക്കൾ പറപയുന്നത്. രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ മത്സരിപ്പിക്കാനുള്ള നീക്കവുമായി അടൂർ പ്രകാശ് മുന്നോട്ട് വന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രതിഷേധവുമായി ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും രംഗത്തുണ്ട്. രമ്യ ഹരിദാസിനെ കെപിസിസി ഓഫീസിൽ നേതാക്കൾ തടഞ്ഞുവയ്ക്കുകയും ചെയ്തു. മൺവിള രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളും ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തുണ്ട്. […]
Read more

ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി നിർത്തിയവർക്ക് മുന്നിലൂടെ വളർന്നു;മാസ്സ് മറുപടിയുമായി റിയ

തൃശ്ശൂർ :മത്സരങ്ങളിൽ പരാജയപ്പെടുന്നവർ നിരാശരാകരുതെന്നും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകണം’ സർവം മായ’ എന്ന ചിത്രത്തിലെ ‘ഡെലുലു’വായി മലയാളി മനസ്സുകളിൽ ഇടം പിടിച്ച താരം റിയ ഷിബു താൻ നേരിട്ട അവഗണനകളെക്കുറിച്ചും പിന്നിട്ട കഠിനമായ വഴികളെക്കുറിച്ചും സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ മനസ്സ് തുറന്നു.താരം വിദ്യാർഥികളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ ആത്മവിശ്വാസം കൂടും. “ഡാൻസ് അറിയില്ലെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കിയിരുന്നു. ഒരുപാട് തിരസ്കാരങ്ങൾ നേരിട്ട കാലമായിരുന്നു അത്. അന്ന് ആ വാക്കുകൾ വിശ്വസിച്ച് ഞാൻ […]
Read more

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനിന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. തിരുവനന്തപുരം എകെജി ഹാളിലെ ‘കാനത്തിൽ ജമീല നഗറിൽ’ നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന്, പൊതുചർച്ചകൾക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയും മറുപടി നൽകും. തുടർന്ന് സമ്മേളനത്തിന്റെ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളന നടപടികൾ പൂർത്തിയാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി […]
Read more

കൊൽക്കത്ത ഐപാക് ഇ ഡി റെയ്ഡ്: ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊൽക്കത്ത: കൊൽക്കത്തയിലെ ഐപാക് (I-PAC) ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റെയ്ഡ് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വ്യാഴാഴ്ചയാണ് കൊല്‍ക്കത്തയില്‍ രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഐ പാക് (I-PAC) ഓഫീസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയത്.റെയ്ഡിനിടെ തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും […]
Read more

ബിജെപി വോട്ട് കച്ചവടം നടത്തി; ശബരിമല വിവാദം ശുദ്ധ അസംബന്ധമെന്ന് എം.എ ബേബി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നിൽ ബിജെപിയും മറ്റ് കക്ഷികളും തമ്മിൽ നടന്ന വോട്ട് കച്ചവടമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി.തിരുവനന്തപുരത്ത് ബിജെപി മേയർ അധികാരത്തിൽ വന്നത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വഞ്ചിയൂരിൽ പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഈ സന്ദർശനം സഹായിക്കുന്നുണ്ടെന്നും […]
Read more

റെക്കോർഡ് വരുമാനവുമായി മണ്ഡല-മകരവിളക്ക് മഹോത്സവം

പത്തനംതിട്ട:ഇത്തവണത്തെ മണ്ഡല-മകരവിളക്ക് മഹോത്സവം ഭക്തജന പങ്കാളിത്തം കൊണ്ടും വരുമാനം കൊണ്ടും സമാനതകളില്ലാത്ത വിജയമായി മാറിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്.കഴിഞ്ഞ വര്ഷത്തേക്കാൾ കൂടുതൽ ഭക്തരാണ് ഈ വര്ഷം ശബരിമല ദർശനത്തിന് എത്തിയത്.ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഭക്തരുടെ വർദ്ധനവിനെക്കുറിച്ച് അദ്ദേഹം പരാമര്ശിച്ചത്.52 ലക്ഷത്തിലധികം ഭക്തജനങ്ങൾ ദർശനപുണ്യം നേടിയ ഈ സീസണിൽ ആകെ 430 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 200 കോടിയിലേറെ രൂപയും കാണിക്കയായി 118 കോടി രൂപയും ലഭിച്ചു. സർക്കാരിന്റെയും ദേവസ്വം […]
Read more

മികച്ച സിനിമകൾക്കായി അവസരം’ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2025 ന്റെ എൻട്രികൾ ക്ഷണിച്ചു

കൊച്ചി: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2025ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2025ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡി സി പി (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ് സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും […]
Read more

Recent News

Advertisement
WhiteswanTV Footer