Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

കേസ് അന്വേഷിച്ച പൊലീസുകാർക്ക് മർദ്ദനം; യുവാക്കൾ അറസ്റ്റിൽ

കൊച്ചി: കേസ് അന്വേഷണം നടത്താൻ മട്ടാഞ്ചേരി പ്രദേശത്തെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം .സംഭവത്തിൽ അന്‍സൽ ഷാ, ഷിനാസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. ഡാന്‍സാഫ് ടീം അംഗങ്ങളായ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയത്ത് യുവാക്കൾ അക്രമാശക്തി കാണിച്ചുവെന്ന് റിപ്പോർട്ട്. ഇയരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്ന സമയത്തും പ്രതികൾ അക്രമം തുടർന്നു. പൊലീസുകാരൻമാർ ഏറെ പ്രയാസപെട്ടാണ് ഇരുവരേയും ജീപ്പിൽ കയറ്റിയെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും […]
Read more

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; വിതരണം കുടിശ്ശിക മൂലം തടസപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയകളെ ബാധിച്ച് ഉപകരണ പ്രതിസന്ധി നേരിടുകയാണ്. വിതരണക്കാർ ബുധനാഴ്ച വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടു, അതിനിടയിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ കുടിശ്ശികകൾ ഭാഗികമായി തീർക്കണമെന്നാണ് നിർദേശം. കുറഞ്ഞത് 10 കോടി രൂപ കുടിശ്ശിക അടയ്ക്കാതെ ഉപകരണങ്ങൾ വിതരണം തുടരാൻ കഴിയില്ലെന്നാണ്വിതരണക്കാർ പറയുന്നത്. മാർച്ച് വരെയുള്ള 158 കോടി രൂപയുടെ കുടിശ്ശിക തീർക്കാതെ പുതിയ സ്റ്റോക്ക് നൽകില്ലെന്ന നടപടിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തീരുമാനം ഇന്നലെ ഡിപാർട്മെന്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (DME) […]
Read more

ശുചിത്വ നിയമലംഘനങ്ങൾക്ക് കനത്ത പിഴകൾ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് : പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ വർധിച്ചതിനെ തുടർന്ന്, കുവൈത്ത് മുനിസിപ്പാലിറ്റി കർശന നടപടികൾ പ്രഖ്യാപിച്ചു. ട്രാഫിക്, വൈദ്യുതി, ജല, പരിസ്ഥിതി നിയമങ്ങൾ പോലെ തന്നെ, പൊതുശുചിത്വ നിയമലംഘനങ്ങൾക്കും പിഴ ചുമത്തേണ്ടത് അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ മുഹമ്മദ് അൽ സിന്ദാൻ ആണ് പ്രസ്താവിച്ചത്, ലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ആനുപാതികമായ ശിക്ഷാ നടപടികളും പിഴകളും നടപ്പാക്കണമെന്നും, പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ശക്തമായ നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു
Read more

സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു

ഉത്തർപ്രദേശ്: സ്ത്രീധന തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് അടിച്ചു കൊന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ തുക നൽകാൻ കഴിയാതിരുന്നതിനാൽ യുവതിയെ ഭീകരമായി ആക്രമിച്ചുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read more

കലാസ്വാതന്ത്ര്യം ലംഘിച്ച അധ്യാപക ഇടപെടൽ

കാസർഗോഡ്: കുമ്പള ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിൽ ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഒരു മൈം പ്രകടനം അധ്യാപകരുടെയും സംഘാടകരുടെയും ഇടപെടലിലൂടെ ആരംഭിച്ചതിന് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ തടഞ്ഞു. ഇതിനെ തുടർന്ന് കുട്ടികൾ സ്കൂളിൽ ഐക്യദാർഢ്യ പ്രകടിപ്പിച്ച് പ്രതിഷേധം നടത്തുകയും, കലോത്സവത്തിന്റെ രണ്ടാം ദിവസം പരിപാടികൾ റദ്ദാക്കുകയും ചെയ്തു. പ്രകടനം ഒരു കലാരൂപം മാത്രമല്ല .സാമൂഹിക-രാഷ്ട്രീയ ബോധവൽക്കരണത്തിനുള്ള ഉപാധിയുമായിരുന്നു. പലസ്തീനിലെ യുദ്ധദുരിതവും കുട്ടികളുടെ മാനവിക പ്രശ്നങ്ങളും കുട്ടികൾ അവരുടെ ശാരീരിക-മാനസിക കഴിവുകൾ ഉപയോഗിച്ച് സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു. […]
Read more

മുണ്ടക്കൈ ദുരന്തം; കേന്ദ്ര സഹായം അപര്യാപ്തം

വയനാട്: മുണ്ടക്കൈ-ചൂരൽമല മേഖലയിലെ അന്യോന്യദുരന്തം പൂർണ്ണമായ ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തഭൂമിയിൽ നിന്ന് ഉയരുന്ന നിലവിളികൾക്ക് ഇന്നും ശരിയായ ഉത്തരമില്ല. 298 മനുഷ്യരുടെയും ജീവനെല്ലാത്ത ആ ദുരന്തം ബാക്കിവച്ചവരുടെ ജീവിതം പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ വാതിലുകൾ അടച്ചിരിക്കുകയാണ്. കേരള സർക്കാർ പുനരധിവാസത്തിനായി സമർപ്പിച്ച 2,221.02 കോടി രൂപയുടെ പദ്ധതിയിൽ മുൻകൂട്ടി അനുവദിച്ചത് വെറും 260.56 കോടി രൂപയാണ്. ആവശ്യപ്പെട്ട തുകയുടെ എട്ടിലൊന്ന് പോലും തികയാത്ത ഈ സഹായം ദുരന്തബാധിതരെ കഷ്ടതയിൽ മാത്രമേ നിലനിര്‍ത്തൂ. ദുരന്തബാധിതരുടെ […]
Read more

ടി ജെ എസ് ജോർജ് ഇനി ഓർമകളിൽ

ടി.ജെ.എസ്. ജോര്‍ജ് എന്ന പേര് മലയാള മാധ്യമലോകത്തിന് ഒരു പൈതൃകം പോലെയാണ്. വാര്‍ധക്യം ബാധിക്കാത്ത ശരീരവും എഴുത്തുമായി അടുത്ത കാലം വരെ സജീവമായിനിന്ന ടി.ജെ.എസ്.ജോര്‍ജിനെ കാണുമ്പോള്‍ ഇത്രയും യൗവനം നിലനിര്‍ത്തയതെങ്ങനെ എന്ന് അദ്ഭുതം തോന്നും. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാധ്യമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ചത്, എഴുത്തില്‍ പ്രായം കൊണ്ടുണ്ടാകാവുന്ന പിശകുകള്‍ ഒഴിവാക്കാനായിരുന്നു. മജിസ്‌ട്രേട്ടായിരുന്ന പത്തനംതിട്ട തുമ്പമണ്‍ തയ്യില്‍ തോമസ് ജേക്കബിന്റെയും ചാച്ചിയമ്മ ജേക്കബിന്റെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായി […]
Read more

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കു സ്ഥലംമാറ്റി. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് തടഞ്ഞുനിർത്തുകയും ഗതാഗതമന്ത്രി ജീവനക്കാരെ ശാസിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വെഹിക്കിള്‍ സൂപ്പർവൈസറിന്റെ ചുമതലയുളള ഡ്രൈവറെയും സ്ഥലംമാറ്റം ചെയ്തു.
Read more

ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണം ആവശ്യവുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്തെത്തി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാലും താൻ ജയിലിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അദ്ദേഹത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്. അതേസമയം, ലഡാക്കിലെ വിവിധ സംഘടനകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ശ്രമം തുടരുകയാണെങ്കിലും, സംഘടനകൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചു. ഇതിനിടെ, സോനം വാങ്ചുക്കിന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് […]
Read more

സൗദിയിൽ വ്യാപക പരിശോധന; ഒരാഴ്ചയ്ക്കിടെ 11,500 പ്രവാസികൾ നാടുകടത്തപ്പെട്ടു

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ രാജ്യത്ത് നടത്തിയ സംയുക്ത ഫീൽഡ് പരിശോധനകളിൽ 18,700 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 10,700 പേർ താമസ നിയമലംഘകരും, 4,000 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 382 പേരെയും, രാജ്യത്തേക്ക് അനധികൃതമായി കടന്നുവരാൻ ശ്രമിച്ചതിന് 1,479 പേരെയും പിടികൂടി. ഇവരിൽ 59 ശതമാനം യമനികളും 40 ശതമാനം […]
Read more
Advertisement
WhiteswanTV Footer